News - 2025

ക്രിസ്ത്യന്‍ രാഷ്ട്രങ്ങളില്‍പോലും ദൈവ വിശ്വാസം പ്രകടിപ്പിക്കുന്നതിനു ക്രൈസ്തവര്‍ ബുദ്ധിമുട്ട് നേരിടുന്നതായി പഠനഫലം

പ്രവാചകശബ്ദം 16-06-2022 - Thursday

ലണ്ടന്‍: ക്രിസ്ത്യന്‍ രാഷ്ട്രങ്ങളില്‍പ്പോലും ക്രൈസ്തവര്‍ക്ക് തങ്ങളുടെ ദൈവ വിശ്വാസം പ്രകടിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിക്കുകയാണെന്നുമുള്ള വെളിപ്പെടുത്തലുമായി പ്രമുഖ അന്താരാഷ്ട്ര നിരീക്ഷക സംഘടനയുടെ പഠനഫലം പുറത്ത്. യൂറോപ്പിലെയും, ലാറ്റിന്‍ അമേരിക്കയിലെയും “ദി ഒബ്സര്‍വേറ്ററി ഓണ്‍ ഇന്‍ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്ത്യന്‍സ്” (ഒ.ഐ.ഡി.എ.സി) എന്ന നിരീക്ഷക സംഘടനയും, ഇന്റര്‍നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡമും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വിശ്വാസം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ മരവിപ്പിക്കുന്ന അനുഭവങ്ങള്‍ നേരിട്ട ആളുകളുമായി നടത്തിയ അഭിമുഖങ്ങളിലൂടെയാണ് റിപ്പോര്‍ട്ടിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. അര്‍ത്ഥവത്തായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി, മതേതര അസഹിഷ്ണുത മതപീഡനത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കപ്പെടുന്ന നാല് രാഷ്ട്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പഠനം.

യൂറോപ്പില്‍ ഫ്രാന്‍സിലും, ജര്‍മ്മനിയിലും ലാറ്റിന്‍ അമേരിക്കയില്‍ മെക്സിക്കോയിലും, കൊളംബിയയിലുമായിരുന്നു അഭിമുഖങ്ങള്‍. ചില ആളുകള്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമോ, ശിക്ഷകള്‍ നേരിടേണ്ടി വരുമോ എന്നൊക്കെ ഭയപ്പെട്ടപ്പോള്‍, മറ്റു ചിലര്‍ക്ക് തങ്ങളുടെ ജോലിസ്ഥലങ്ങളില്‍ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമോ എന്ന ഭയമായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം പേരും തങ്ങളുടെ വിശ്വാസ പ്രകടനവും, ജീവിതം, വിവാഹം, കുടുംബം തുടങ്ങിയവയെ കുറിച്ചുള്ള തങ്ങളുടെ ക്രിസ്തീയ കാഴ്ചപ്പാടും രഹസ്യമായി സൂക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവരായിരുന്നു.

റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ചില സംഭവങ്ങള്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും ഇത്തരം ചെറിയ കാര്യങ്ങള്‍ ഭാവിയില്‍ ഗൗരവമേറിയ കാര്യമായി മാറുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. വലിയതോതില്‍ വിവേചനം നേരിടുന്ന കേസുകൾ കാരണം മരവിപ്പിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് പാശ്ചാത്യ ലോകത്തെ ക്രൈസ്തവര്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇത്തരം മരവിപ്പിക്കുന്ന അനുഭവങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയോ, അവഗണിക്കപ്പെടുകയോ ചെയ്യുന്നതിനാല്‍ അദൃശ്യമായി തുടരുകയാണെന്നും, റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ വിധത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവിധങ്ങളായ ഭീഷണികളെ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം നവംബറിലും റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »