News - 2025

ഇംഫാൽ അതിരൂപതയുടെ പ്രഥമ ഇടയനും മലയാളിയുമായ ആര്‍ച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി കാലം ചെയ്തു

പ്രവാചകശബ്ദം 11-07-2022 - Monday

ഇംഫാൽ∙ മണിപ്പൂരിലെ ഇംഫാൽ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പും മലയാളിയുമായിരിന്ന ജോസഫ് മിറ്റത്താനി കാലം ചെയ്തു. ഇംഫാൽ സിഎംസി ആശുപത്രിയില്‍ ഇന്ന്‍ രാവിലെയായിരിന്നു അന്ത്യം. നാളെ 91ാം ജന്‍മദിനം കൊണ്ടാടുവാനിരിക്കെയാണ് മരണം. മൃതസംസ്കാരം വ്യാഴാഴ്ച (14 ജൂലൈ 2022) രാവിലെ 10 മണിക്ക് നടക്കും. ഇന്ന് വൈകിട്ട് 5.30ന് മന്ത്രിപുഖ്രി സെന്റ് ജോസഫ് കത്തീഡ്രലിൽ അനുസ്മരണ ബ്വലിയര്‍പ്പണം നടത്തുമെന്ന് അതിരൂപത അറിയിച്ചു.

1931 ജൂലൈ 12 നു കുറവിലങ്ങാട് ഇടവകയിലെ കാളികാവിലാണ് ജനനം. 1959 ഏപ്രിൽ 23-ന് വൈദികനായി. 1969 ജൂൺ 26-ന് തേസ്പൂർ ബിഷപ്പായി നിയമിക്കപ്പെട്ടു. 1980 ഏപ്രിൽ 21-ന് ഇംഫാൽ ബിഷപ്പായി അവരോധിക്കപ്പെട്ട അദ്ദേഹത്തെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1995 ഓഗസ്റ്റ് 1-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, ഇംഫാൽ ആർച്ച് ബിഷപ്പായി ഉയര്‍ത്തി. 2006 ജൂലൈ 12-ന് അദ്ദേഹം വിരമിച്ചു. തന്റെ ജീവിതകാലയളവില്‍ മണിപ്പൂരിലെ കത്തോലിക്ക സഭയ്ക്കും പൊതുസമൂഹത്തിനും ഇടയില്‍ ഏറെ ഇടപെടലുകള്‍ നടത്തിയ വ്യക്തിയായിരിന്നു അദ്ദേഹം.


Related Articles »