News - 2025

ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വയോധികരെ സന്ദർശിക്കാൻ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 14-07-2022 - Thursday

വത്തിക്കാന്‍ സിറ്റി: ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരുന്ന വയോധികരെ സന്ദർശിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഇന്നലെ ജൂലൈ പതിമൂന്നിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ഏകാന്തതയിൽ വസിക്കുന്നവരോട് സമീപസ്ഥരായിരിക്കാൻ പത്രോസിന്റെ പിന്‍ഗാമി ഉദ്ബോധിപ്പിച്ചത്. ആരും ഏകാന്തത അനുഭവിക്കുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കാമെന്നും പ്രായമായി ഒറ്റയ്ക്കായിരിക്കുന്നവരെ സന്ദർശിക്കുന്നത് കാരുണ്യപ്രവർത്തിയാണെന്നു പാപ്പ കൂട്ടിച്ചേർത്തു.

"കൂടുതൽ ഒറ്റപ്പെട്ട്, ഭവനങ്ങളിലോ, പ്രായമായവർക്കുള്ള വസതികളിലോ ആയിരിക്കുന്ന ഏറ്റവും തനിച്ചായിരിക്കുന്ന പ്രായമായവരെ അന്വേഷിക്കാൻ ഞാൻ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. ആരും ഏകാന്തത അനുഭവിക്കുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കാം. ഒറ്റയ്ക്കായിരിക്കുന്ന വയോധികരെ സന്ദർശിക്കുന്നത്, നമ്മുടെ ഇക്കാലത്ത് ചെയ്യാവുന്ന കാരുണ്യത്തിന്റെ പ്രവർത്തനമാണ്" - പാപ്പായുടെ ട്വീറ്റില്‍ പറയുന്നു.

മുത്തശ്ശീമുത്തച്ഛന്മാർ (#GrandparentsElderly), സമയത്തിന്റെ അനുഗ്രഹം (#BlessingOfTime) എന്നീ ഹാഷ്ടാഗുകളോടെ ആയിരുന്നു പാപ്പയുടെ സന്ദേശം. 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പയുടെ ട്വീറ്റ് അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »