Meditation. - July 2024
ക്രിസ്തുവിന്റെ രക്ഷാകര പദ്ധതിക്കു അനുസൃതമായി രൂപമാറ്റം സംഭവിച്ച റോം
സ്വന്തം ലേഖകന്‍ 11-07-2016 - Monday
''ഈ സംഭവങ്ങള്‍ക്കുശേഷം പൗലോസ് ആത്മാവിന്റെ പ്രേരണയനുസരിച്ച് മക്കെദോനിയാ, അക്കായിയാ എന്നീ പട്ടണങ്ങള്‍ കടന്നു ജറുസലെമിലേക്കു പോകാന്‍ തീരുമാനിച്ചു. അവിടെയെത്തിയതിനുശേഷം തനിക്കു റോമായും സന്ദര്‍ശിക്കണം എന്ന് അവന്‍ പറഞ്ഞിരുന്നു'' (അപ്പ. പ്രവര്‍ത്തനങ്ങള്‍ 19:21).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 11
ദൈവീക സ്ഥാനത്തില്‍ നിന്ന്‍ തന്നെ തന്നെ താഴ്ത്തി കൊണ്ട് മനുഷ്യവതാരം ധരിച്ചു മാനവചരിത്രത്തെ ആകമാനം യേശു രക്ഷയുടെ ചരിത്രമാക്കി തീര്‍ത്തു. നസ്രത്തിലും, ബേത്‌ലഹേമിലും, ജെറുസലേമിലും നിവര്‍ത്തിയായത് രക്ഷാകര ചരിത്രത്തിന്റെ ഒരു ചിത്രമാണ്; മനുഷ്യന്റേയും വിവിധ ജനതകളുടേയും ചരിത്രം സ്വന്തം മാര്‍ഗ്ഗങ്ങളിലൂടെ വികസിക്കപ്പെടുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്‌തപ്പോഴും, രക്ഷാകര സംഭവങ്ങളാണ് ഇന്നും ഏറെ വ്യത്യസ്തയോടെ നിലനില്‍ക്കുന്നത്. നസ്രത്തിലെ യേശുവിന്റെ ജനനം, ജീവിതം, പീഢാനുഭവം, മരണം, ഉയിര്‍പ്പ് ഇവയുടെ ചരിത്ര പശ്ചാത്തലം ഇന്നും അനേകരെ ആകര്‍ഷിക്കുന്നു.
യേശു ജനിക്കുകയും, കുരിശില്‍ മരിക്കുകയും, ഉയിര്‍ക്കുകയും ചെയ്ത കാലത്ത്, ലോകത്തിന്റെ അന്നത്തെ തലസ്ഥാനമായിരുന്നു പുരാതന റോമിന് ഒരു പുതുജന്മം രൂപപ്പെട്ടു എന്ന് പറയാവുന്നതാണ്. റോമിനെ പറ്റിയുള്ള പുതിയ നിയമത്തിലെ പരാമര്‍ശങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത് യാദൃശ്ചികമായല്ല. സഭയുടെ രഹസ്യം വെളിവാക്കാന്‍ പോകുന്ന റോമിനെ പറ്റിയാണ് 'അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍' പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 25.4.79).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.