Faith And Reason - 2024

തദ്ദേശീയരുടെ മനസ്സ് കീഴടക്കിയുള്ള പാപ്പയുടെ കാനഡ സന്ദര്‍ശനത്തില്‍ ഗ്വാഡലുപ്പ മാതാവും

പ്രവാചകശബ്ദം 27-07-2022 - Wednesday

എഡ്മണ്ടണ്‍: 'അനുതാപ തീര്‍ത്ഥാടനം' എന്ന് ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിച്ചിട്ടുള്ള തന്റെ മുപ്പത്തിയേഴാമത് അപ്പസ്തോലിക സന്ദര്‍ശനം കാനഡയില്‍ പുരോഗമിക്കുമ്പോള്‍ പാപ്പയ്ക്കൊപ്പം ഗ്വാഡലൂപ്പ മാതാവും. തന്റെ സപ്തദിന അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം എഡ്മണ്ടിന്‍റെ തെക്ക് ഭാഗത്തുള്ള മസ്ക്വാച്ചിസ് പട്ടണത്തില്‍വെച്ച് ഫസ്റ്റ് നേഷന്‍സ്, മെറ്റിസ്, ഇനൂയിത്ത് എന്നീ തദ്ദേശീയ വിഭാഗങ്ങളുമായി പാപ്പ നടത്തിയ കൂടിക്കാഴ്ചയുടെ അവസാനത്തില്‍ പേപ്പല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്റെ മാസ്റ്ററായ മോണ്‍. ഡിയഗോ റാവെല്ലി സമ്മാനിച്ച ഊറാറ (വിശുദ്ധ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടുന്നതിന്റെ അടയാളമായി പുരോഹിതന്‍ കഴുത്തില്‍ ധരിക്കുന്നത്)യിലാണ് ഗ്വാഡലുപ്പ മാതാവിന്റെ മനോഹരമായ രൂപമുള്ളത്.

ഊറാറ അണിഞ്ഞുകൊണ്ട് പാപ്പ ഇംഗ്ലീഷ് ഭാഷയില്‍ പ്രാര്‍ത്ഥിക്കുകയും കൂടിക്കാഴ്ചയില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ ആശീര്‍വദിക്കുകയും ചെയ്തു. തദ്ദേശീയര്‍ക്കുള്ള സമര്‍പ്പണം എന്ന വിവരണത്തോടെ ‘ലാ സിവില്‍റ്റാ കത്തോലിക്കാ’ മാഗസിന്റെ ഡയറക്ടറും ജെസ്യൂട്ട് സമൂഹാംഗവുമായ ഫാ. അന്റോണിയോ സ്പാഡാരോയാണ് ഇതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. “ഗ്വാഡലുപ്പയിലെ പരിശുദ്ധ കന്യകാമാതാവിന്റെ മനോഹരമായ ചിത്രം, എല്ലാ തദ്ദേശീയ ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടയാളം” എന്നാണ് ഫാ. സ്പാഡാരോ ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് ലഭിച്ച മരിയന്‍ പ്രത്യക്ഷീകരണത്തിലൂടെ ആഗോള ശ്രദ്ധ നേടിയ കേന്ദ്രമാണ് ഗ്വാഡലൂപ്പ. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുന്നതായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ അനേകം പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »