News - 2025

യേശു ക്രിസ്തു പകര്‍ന്ന ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തിൽ സ്വീകരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം: രാഷ്ട്രപതി ദ്രൗപദി മുർമു

പ്രവാചകശബ്ദം 25-12-2022 - Sunday

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള സമൂഹത്തിന് ക്രിസ്തുമസ് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ക്രിസ്തുമസിനോട് അനുബന്ധിച്ച് പ്രസിഡന്‍റ് ഔദ്യോഗിക വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ രാഷ്ട്രപതി ലോകരക്ഷകനായ ക്രിസ്തുവിനെ പ്രത്യേകം അനുസ്മരിച്ചിട്ടുണ്ട്. ഈ ക്രിസ്തുമസ്ദിനത്തിൽ നമുക്ക് യേശുക്രിസ്തു നൽകിയ ദയയുടെയും സാഹോദര്യത്തിന്റെയും സന്ദേശം ഓർക്കാമെന്നും യേശുവിന്റെ ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തിൽ സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ക്രിസ്തുമസ് മനുഷ്യരാശിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ്. ഈ ദിവസം യേശുക്രിസ്തു നൽകിയ അനുകമ്പയുടെയും ത്യാഗത്തിന്റെയും സന്ദേശം നാം ഓർക്കുന്നു. പരസ്പരം സ്നേഹത്തോടെയും ദയയോടെയും പെരുമാറാൻ ക്രിസ്തുമസ് ആഘോഷം നമ്മെ പ്രചോദിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തിൽ സ്വീകരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. സന്ദേശത്തിന്റെ സംപ്ക്ഷിത രൂപം ട്വിറ്ററിലും പ്രസിഡന്‍റ് പങ്കുവെച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 810