Meditation. - July 2024
സ്വര്‍ഗ്ഗീയ പിതാവിന്റെ വാക്കുകള്‍ക്ക് ചെവി കൊടുക്കാന്‍ തയാറാകുക
സ്വന്തം ലേഖകന്‍ 22-07-2016 - Friday
''അവന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍" (മത്തായി 17:5).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 22
എന്താണ് ക്രിസ്തുവിനെ ശ്രവിക്കുക എന്നതിന്റെ അര്‍ത്ഥം? നമ്മുടെ ജീവിതം ക്രിസ്തീയ വിശ്വാസത്തിന് അനുസൃതമായ ഒന്നാണോ? ഇത് സത്യസന്ധവും ആത്മാര്‍ത്ഥതയുള്ളതുമാണോ? മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഈ ചോദ്യങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. എക്കാലത്തും ഈ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം നല്‍കേണ്ടതായിട്ടുണ്ട്. ഓരോ മാതാപിതാക്കളുടെയും മക്കളുടെയും രോഗികളുടെയും ദരിദ്രരുടെയും സമ്പന്നരുടെയും ഉത്തരം വ്യത്യസ്ഥമായിരിക്കും. നമ്മുടെ ഉത്തരങ്ങള്‍ എന്തു തന്നെയായാലും സ്വര്‍ഗ്ഗീയ പിതാവിന് ചെവി കൊടുക്കാന്‍ നാം തയാറാകുന്നുണ്ടെങ്കില്‍ മാത്രമാണു ആ ഉത്തരങ്ങള്‍ പൂര്‍ണ്ണമാകുകയുള്ളൂ.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 2.3.80).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.