News - 2025

ഭാരത സഭയെ പ്രതിനിധീകരിച്ച് കർദ്ദിനാളുമാരും സിബിസിഐ പ്രസിഡന്റും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കും

പ്രവാചകശബ്ദം 05-01-2023 - Thursday

ന്യൂഡൽഹി: ദിവംഗതനായ ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സംസ്കാര ശുശ്രൂഷകളിൽ ഇന്ത്യയിലെ എല്ലാ കർദ്ദിനാൾമാരും സിബിസിഐ പ്രസിഡന്റും പങ്കെടുക്കും. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ഫിലിപ് നേരി ഫെറാവോ, ആന്റണി പൂല, സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാവേലിക്കര ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് എന്നിവർ സംബന്ധിക്കും. മാർ ജോർജ് ആലഞ്ചേരിയും മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ഇന്നലെ ബനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് ആദരാഞ്ജലിയർപ്പിച്ചിരിന്നു.

More Archives >>

Page 1 of 814