Life In Christ - 2024

ഭ്രൂണഹത്യ അടക്കമുള്ള തിന്മകള്‍ക്ക് എതിരെയുള്ള പ്രതിവിധി പ്രാര്‍ത്ഥനയും ഉപവാസവും: സ്പാനിഷ് മെത്രാന്റെ ഓര്‍മ്മപ്പെടുത്തല്‍

പ്രവാചകശബ്ദം 01-03-2023 - Wednesday

മാഡ്രിഡ്: ഭ്രൂണഹത്യ അടക്കമുള്ള സമൂഹത്തില്‍ അഴിച്ചുവിട്ടപ്പെട്ടിരിക്കുന്ന എല്ലാ പൈശാചിക ശക്തികളെയും പരാജയപ്പെടുത്തുവാന്‍, പ്രാര്‍ത്ഥനയും ഉപവാസവുമാണ് മാര്‍ഗ്ഗമെന്ന് സ്പെയിനിലെ കൊര്‍ഡോബ രൂപതാധ്യക്ഷന്‍ ബിഷപ്പ് ദെമെത്രിയോ ഫെര്‍ണാണ്ടസിന്റെ ഓര്‍മ്മപ്പെടുത്തല്‍. ഇക്കഴിഞ്ഞ ഞായറാഴ്ച വിശ്വാസികള്‍ക്കായി പുറത്തുവിട്ട പ്രതിവാര കത്തില്‍ പൈശാചികതയെ പ്രതിരോധിക്കാന്‍ യേശു ക്രിസ്തുവിനെ നമ്മള്‍ അനുകരിക്കേണ്ടതുണ്ടെന്ന്‍ സൂചിപ്പിച്ച മെത്രാന്‍, ശരിയായ ദിശയില്‍ സഞ്ചരിക്കുവാനും മനപരിവര്‍ത്തനത്തിനും ആഹ്വാനം ചെയ്തു. നുണ, അക്രമം, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങി എല്ലാതരത്തിലുള്ള തിന്മകളെ എല്ലായിടത്തും കാണുന്നുവെന്നും മോണ്‍. ഫെര്‍ണാണ്ടസ് പറഞ്ഞു.

രാഷ്ട്രീയ പദ്ധതികള്‍ കൊണ്ട് മാത്രം ഇത്രയധികം തിന്മകളെ നേരിടുവാന്‍ നമുക്ക് കഴിയുകയില്ല. കാരണം ഇത്തരം തിന്മകളെ പ്രാര്‍ത്ഥനയും, ഉപവാസവും കൊണ്ടു മാത്രമേ ഇല്ലാതാക്കുവാന്‍ കഴിയുകയുള്ളൂ. ‘മൃഗങ്ങളുടെയും അവയുടെ കുഞ്ഞുങ്ങളുടെയും അവകാശങ്ങള്‍ വളരുന്നു. എന്നാല്‍ ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ അവകാശങ്ങള്‍ ഇല്ലാതായി കൊണ്ടിരിക്കുന്നു’വെന്ന് ചൂണ്ടിക്കാട്ടിയ മെത്രാന്‍, ഒരു എലിയെ കൊന്നാല്‍ 18 മാസത്തെ തടവ്, എന്നാല്‍ ഒരു നിഷ്കളങ്ക ജീവനെ അമ്മയുടെ ഉദരത്തില്‍വെച്ച് കൊല്ലുവാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്ന സ്പെയിനിലെ പേപ്പല്‍ പ്രതിനിധി മോണ്‍. ബെര്‍ണാഡിറ്റോ അസുവയുടെ വാക്കുകളും ഉദ്ധരിച്ചു.

ഉറങ്ങുന്ന സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തുവാന്‍ പ്രാര്‍ത്ഥനയും ഉപവാസവും ആവശ്യമാണെന്ന് പറഞ്ഞ മെത്രാന്‍, കുരുന്നു ജീവനുകളുടെ സംരക്ഷണത്തിനായുള്ള ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ പ്രചാരണ പരിപാടിയേയും, പാലിയേറ്റീവ് കെയറിന് വേണ്ടിയുള്ള ഇടവകാതല സംരഭങ്ങളെയും തന്റെ കത്തിലൂടെ പിന്തുണച്ചു. ജീവന്റെ സംസ്കാരവും, മരണ സംസ്കാരവും തമ്മിലുള്ള നിര്‍ണ്ണായക യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജീവന്റെ മഹത്വത്തിന് അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും ആഹ്വാനം ചെയ്തുക്കൊണ്ടുമാണ് മോണ്‍. ഫെര്‍ണാണ്ടസിന്റെ കത്ത് അവസാനിക്കുന്നത്.

Tag: Bishop calls to expel today's demons, such as abortion, with prayer and fasting, Bishop of Córdoba (Spain), Msgr. Demetrio Fernández, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 87