Purgatory to Heaven. - July 2024

ശുദ്ധീകരണത്തില്‍ സന്തോഷിക്കുന്ന ആത്മാക്കള്‍

സ്വന്തം ലേഖകന്‍ 29-07-2023 - Saturday

“എന്റെ ജനം സമാധാന പൂര്‍ണമായ വസതിയില്‍ പാര്‍ക്കും; സുര ക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും തന്നെ” (ഏശയ്യ 32:18).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-29

“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിനെ കുറിച്ചുള്ള പ്രത്യാശയില്‍ പരമമായ സന്തോഷത്തിലായിരിക്കും. ഇവരുടെ സന്തോഷം ഒരിക്കലും അവസാനിക്കുകയില്ല; ശുദ്ധീകരണ കാലയളവ് അവസാനമടുക്കും തോറും അവരില്‍ ഈ ആനന്ദം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് ഭൂമിയില്‍ നിന്നും വേര്‍പ്പെട്ട സഭയുടെ പ്രിയപ്പെട്ട മക്കള്‍ ‘ശാന്തിയുടെ ഉറക്കത്തില്‍’ വിശ്രമിക്കുകയാണെന്ന് പറയുന്നത്.”

(ഫാദര്‍ ഹ്യൂബെര്‍ട്ട്, O.F.M. കപ്പൂച്ചിന്‍, ഗ്രന്ഥകാരന്‍).

വിചിന്തനം:

അനന്തമായ സ്നേഹം ദൈവത്തില്‍ നിന്നും പുറപ്പെടുന്നതിനാല്‍ ദൈവത്തിലല്ലാതെ നമുക്ക്‌ വിശ്രമിക്കുവാന്‍ സാധ്യമല്ല. മരണത്തിനു ശേഷമുള്ള ശുദ്ധീകരണവസ്ഥയെയും നിത്യതയെയും ഓര്‍ത്ത് പ്രാര്‍ത്ഥനയില്‍ ആഴപ്പെടുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »