News - 2025

ഹൃദയാഘാതം: യുകെയില്‍ മലയാളി വൈദികന്‍ അന്തരിച്ചു

പ്രവാചകശബ്ദം 24-03-2023 - Friday

ലണ്ടന്‍: യുകെയില്‍ സേവനം ചെയ്തു വരികയായിരിന്ന മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെന്നാണ് നിഗമനം. ലിവര്‍പൂളിന് സമീപം റെക്സ് ഹാം രൂപതയില്‍ സേവനം ചെയ്‍തിരുന്ന ഫാ. ഷാജി പുന്നാട്ടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് സ്വദേശിയാണ് അദ്ദേഹം. പതിവ് വിശുദ്ധ കുര്‍ബാനയ്ക്ക് വൈദികന്‍ എത്താതിരുന്നതോടെ വിശ്വാസികള്‍ ബിഷപ്പിനെ അറിയിക്കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വൈദികനെ മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തുകയായിരിന്നു.

റെക്‌സാം രൂപതയുടെ കീഴിലുള്ള ചർച്ച് ഓഫ് ഔർ ലേഡി ഹെൽപ്പ് ഓഫ് പള്ളിയിലെ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. അടുത്തിടെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെയിൽസിലെ വിവിധ പള്ളികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Tag: Fr Shaji Punnattu passed away, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 831