News - 2024

ഫ്രാൻസിസ് പാപ്പയുടെ വ്യാജ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

പ്രവാചകശബ്ദം 27-03-2023 - Monday

വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സിസ് പാപ്പ മോഡേണ്‍ വസ്ത്രം ധരിച്ചുള്ള വ്യാജ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മിഡ്‌ജേർണി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാം ഉപയോഗിച്ചു അജ്ഞാതര്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ് തെറ്റായ വ്യാഖ്യാനങ്ങളോടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. റെഡ്ഡിറ്റ് പേജിൽ ആദ്യം പങ്കുവെച്ച ചിത്രം പിന്നീട് ട്വിറ്ററിലും ഷെയര്‍ ചെയ്യപ്പെടുകയായിരിന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമില്‍ തയാറാക്കിയ മൂന്നു ചിത്രങ്ങളാണ് പ്രധാനമായും തെറ്റായ ആമുഖത്തോടെ പ്രചരിക്കപ്പെടുന്നത്.

സൂക്ഷ്മമായി നോക്കിയാൽ, ചിത്രങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാണ്. ആദ്യത്തെ ചിത്രത്തിൽ, ഫ്രാന്‍സിസ് പാപ്പയ്ക്കു നാല് വിരലുകൾ മാത്രമേയുള്ളൂ. രണ്ടാമത്തേതിൽ, പാപ്പയുടെ കൈത്തണ്ടയിൽ വാച്ച് കൃത്രിമമായി ഘടിപ്പിച്ചതാണെന്ന് സാധാരണ നിരീക്ഷണത്തില്‍ തന്നെ വ്യക്തമാണ്. പ്രചരിക്കുന്ന മൂന്നാമത്തെ ചിത്രത്തിൽ, ഫ്രാന്‍സിസ് പാപ്പയുടെ വലതു കൈയുമായി ഒരു ജഗ്ഗ് കൃത്രിമമായി സമന്വയിപ്പിച്ചിരിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ഇതാദ്യമായിട്ടല്ല. നേരത്തെ അജ്ഞാതര്‍, പാപ്പയുടെ ചിത്രം മോഡലിനോടൊപ്പം മോര്‍ഫ് ചെയ്തു വ്യാജ ചിത്രം പ്രചരിപ്പിച്ചിരിന്നു.

Tag: Those viral images of Pope Francis looking stylish in a white puffer jacket are fake, Pope Francis Fake News malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 832