News - 2024

ഫ്രാന്‍സിസ് പാപ്പയെ ലോകത്തിന് ആവശ്യമുണ്ടെന്ന് ജോ ബൈഡന്‍; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി യു‌എസ് മെത്രാന്‍ സമിതി

പ്രവാചകശബ്ദം 31-03-2023 - Friday

വാഷിംഗ്ടണ്‍ ഡി‌സി: ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി. പാപ്പ വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥന അഭ്യര്‍ത്ഥിക്കുന്നതായും സാധിക്കുമെങ്കില്‍ ദിവ്യകാരുണ്യത്തിന്റെ മുന്‍പാകെ പ്രാര്‍ത്ഥിക്കണമെന്നും സഹോദര മെത്രാന്മാരോട് ചേര്‍ന്നു അഭ്യര്‍ത്ഥിക്കുകയാണെന്ന് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ പറഞ്ഞു. പരിശുദ്ധ പിതാവിന്റെ വേഗത്തിലുള്ളതും പൂർണ്ണവുമായ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതിന് അഭ്യർത്ഥിക്കുകയാണെന്ന് ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ കർദ്ദിനാൾ ബ്ലേസ് കുപ്പിച്ചും പറഞ്ഞു.

ഇതിന് പിന്നാലെ പാപ്പയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. ''ഞാനും ജില്ലും (ജോ ബൈഡന്റെ ഭാര്യ) ഫ്രാൻസിസ് മാർപാപ്പയെ പ്രാർത്ഥനയിൽ ഓര്‍ക്കുകയും വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കാൻ ആശംസകൾ അറിയിക്കുകയും ചെയ്യുന്നുന്നുവെന്നും ലോകത്തിന് ഫ്രാൻസിസ് മാർപാപ്പയെ ആവശ്യമുണ്ടെന്നു''മാണ് ബൈഡന്‍റെ ട്വീറ്റ്. ഭ്രൂണഹത്യ അടക്കമുള്ള വിഷയങ്ങളില്‍ കത്തോലിക്ക വിരുദ്ധ നിലപാട് സ്വീകരിച്ച ബൈഡനെതിരെ നിരവധി പ്രാവശ്യം അമേരിക്കന്‍ മെത്രാന്‍ സമിതി രംഗത്ത് വന്നിരിന്നു.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു ബുധനാഴ്ചയാണ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തുകയായിരിന്നു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം മാർപാപ്പയുടെ അടുത്ത ജോലിക്കാരെല്ലാം കഴിഞ്ഞദിവസം ജെമെല്ലി ആശുപത്രിയിലാണു ചെലവഴിച്ചത്. ഓശാന ഞായറിനു മുന്‍പായി മാർപാപ്പയ്ക്ക് ആശുപത്രിവിടാൻ കഴിയുമെന്നു നേഴ്സുമാര്‍ പറഞ്ഞതായി ഇറ്റലിയിലെ അൻസ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Tag: U.S. bishops ask for prayer for pope’s quick recovery, Biden asks for prayers for Pope Francis, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 833