News

ഡൽഹി തിരുഹൃദയ കത്തീഡ്രൽ ദേവാലയം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രവാചകശബ്ദം 09-04-2023 - Sunday

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപത് മിനിറ്റിലേറെ പള്ളിയിൽ മോദി ചെലവിട്ടു. പള്ളിയിൽ പ്രവേശിച്ച അദ്ദേഹം പ്രാർത്ഥനകളുടെ ഭാഗമാവുകയും കത്തീഡ്രലിലെ ക്വയർ സംഘത്തിന്റെ പാട്ടുകൾ കേൾക്കുകയും ചെയ്തു. വൈകിട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വൈദികരും മെത്രാന്മാരും ചേർന്ന് ബൊക്ക കൊടുത്ത് സ്വീകരിച്ചു. പ്രധാനമന്ത്രിക്ക് ഉത്ഥിതനായ ഈശോയെ ഉള്‍പ്പെടുത്തിയുള്ള ക്രൂശിത രൂപം ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ സമ്മാനിച്ചു. പുരോഹിതരും വിശ്വാസികളുമായി സംവദിച്ചതിനു ശേഷം ദേവാലയ മുറ്റത്ത് വൃക്ഷത്തൈ നട്ടിട്ടാണ് അദ്ദേഹം മടങ്ങിയത്.



എന്നാൽ പ്രധാനമന്ത്രി ആരുമായും വ്യക്തിപരമായി ആശയവിനിമയം നടത്തിയില്ലെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ സന്ദർശനം ഒരു നല്ല തുടക്കമാണെന്നും ഇത് ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകുമെന്നും ആര്‍ച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. ക്രിസ്തീയ വിഭാഗത്തെ കണ്ടതിനെ വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും സന്ദർശനത്തിന് നിഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് അറിയില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞതായി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൈസ്തവ സഭകളുമായി അടുക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ഈസ്റ്റർ ആശംസകൾ നേർന്നിരുന്നു. ഡൽഹി നഗരഹൃദയത്തിലെ ദേവാലയങ്ങളിലൊന്നാണ് സേക്രഡ് ഹാർട്ട് കത്തീഡ്രൽ. കഴിഞ്ഞ വർഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർ‍മുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദർശിച്ചിരുന്നു.

Tag: PM Modi visits Delhi's Sacred Heart Cathedral on Easter, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 834