News

വിശുദ്ധവാരത്തില്‍ സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്ന പീഡാനുഭവ ഒരുക്ക ധ്യാനം ഇന്ന് മുതല്‍ Zoom-ല്‍

പ്രവാചകശബ്ദം 03-04-2023 - Monday

വിശുദ്ധവാരത്തിൽ പ്രമുഖ വചനപ്രഘോഷക സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്ന പീഡാനുഭവ ഒരുക്ക ഓൺലൈൻ ധ്യാനം ഇന്ന് ആരംഭിക്കും. എല്ലാ പ്രവചനങ്ങളുടേയും പൂര്‍ത്തീകരണമായ യേശുക്രിസ്തുവിന്റെ കുരിശിലെ ബലി അടുത്തറിയുവാനും എല്ലാ പാപങ്ങള്‍ക്കും വിലയായി നല്കിയ അവിടുത്തെ പീഡകള്‍ ആഴത്തില്‍ വിചിന്തനം ചെയ്യുവാനും ആ മുറിവുകള്‍ ധ്യാനിക്കുവാനും അവിടുത്തെ തിരുമുറിവുകള്‍ മനുഷ്യവംശത്തിന് പകര്‍ന്ന അദൃശ്യമായ ശക്തി തിരിച്ചറിയുവാനും അവസരമൊരുക്കുന്ന ധ്യാനം ഇന്ന് (തിങ്കള്‍), ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ZOOM-ല്‍ നടക്കുക.

'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ ധ്യാനം ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് കുരിശിന്റെ വഴിയോടെ ആരംഭിക്കും. കുരിശിന്റെ വഴി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, സൗഖ്യ ശുശ്രൂഷ എന്നിവ ശുശ്രൂഷയുടെ ഭാഗമായി നടക്കും.

മറ്റ് രാജ്യങ്ങളിലെ സമയക്രമം: താഴെ കൊടുക്കുന്ന സമയക്രമത്തില്‍ ഒരു മണിക്കൂര്‍ മുന്‍പ് കുരിശിന്റെ വഴി ആരംഭിക്കുന്നതാണ്. ‍

യുഎഇ: 05:30PM - 07:00PM

യുഎസ്എ: 09:30AM - 11:00AM

ഓസ്ട്രേലിയ: 11:30PM - 01:00AM

യുകെ: 02:30PM - 04:00PM.

പ്രവാചകശബ്ദത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി എല്ലാ ആദ്യവെള്ളിയാഴ്ചകളിലും സിസ്റ്റര്‍ ആന്‍ മരിയ ZOOM-ല്‍ നയിക്കുന്ന ശുശ്രൂഷയില്‍ കര്‍ത്താവിന്റെ ജീവിക്കുന്ന സാന്നിധ്യത്തെ വീണ്ടും സ്ഥിരീകരിച്ച് വലിയ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചത് അനേകര്‍ സാക്ഷ്യപ്പെടുത്തിയിരിന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തപ്പെടുന്ന അനുഗ്രഹീതമായ പീഡാനുഭവ ഒരുക്ക ധ്യാനത്തിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Zoom Meeting link: ‍

https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09

➧ Meeting ID: 849 7001 5596

➧ Passcode: 1020

More Archives >>

Page 1 of 834