News - 2024
ആയിരകണക്കിനു ആളുകളെ കണ്ണീരിലാഴ്ത്തി കൊണ്ട് ഫാ. ജാക്വസ് ഹാമലിന്റെ മൃതശരീരം സംസ്കരിച്ചു
സ്വന്തം ലേഖകന്‍ 03-08-2016 - Wednesday
പാരീസ്: ആയിരങ്ങള്‍ തിങ്ങികൂടിയ ഗോത്തിക് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന വിശുദ്ധ ബലിക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ മൃതശരീരം സംസ്‌കരിച്ചു. സമാധാനം സൃഷ്ടിക്കുന്നവരായി എല്ലാ വിശ്വാസികളും വളര്‍ന്നുവരണമെന്ന് ഐഎസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ സഹോദരി ആഹ്വാനം ചെയ്തു. തന്റെ സഹോദരന്റെ മൃതസംസ്കാര വേളയില്‍ നടത്തിയ പ്രസംഗത്തിലാണ് ഫാദര്‍ ജ്വാക്വസ് ഹാമലിന്റെ സഹോദരി റോസിലീന്‍ ഹാമല്‍ എല്ലാവരോടുമായി ഈ അഭ്യര്‍ത്ഥന നടത്തിയത്.
"നമുക്ക് ഒരുമിച്ച് ജീവിക്കുവാന്‍ പഠിക്കാം. സമാധാനം സൃഷ്ടിക്കുന്നതിനായി നമുക്ക് അദ്ധ്വാനിക്കാം. ഇതിനായി എല്ലാ വിശ്വാസികളും ഒരുമിച്ച് കൂടട്ടെ". റോസിലീന്‍ ഹാമല്‍ സംസ്‌കാര ശുശ്രുഷയ്ക്കിടെ ലഘു പ്രസംഗത്തില്‍ പറഞ്ഞു. സംസ്‌ക്കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ രണ്ടായിരത്തോളം പേര്‍ ദേവാലയത്തിലേക്ക് മാത്രം പ്രവേശിച്ചിരുന്നു. പുറത്ത് ക്രമീകരിച്ചിരുന്ന ടെലിവിഷന്‍ സ്‌ക്രീനിലൂടെ നിരവധി പേര്‍ മഴയെ വകവെക്കാതെ വൈദികന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നിറകണ്ണുകളോടെ സാക്ഷികളായി.
ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബര്‍ണാഡ് കാന്‍സിയൂവ് സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. മുസ്ലീം, ജൂത മതവിശ്വാസികളും വൈദികന്റെ സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ എത്തി.
ആര്‍ച്ച് ബിഷപ്പ് ഡൊമനിക്യൂ ലെബ്‌റണ്‍ ആണ് വിശുദ്ധ ബലിക്ക് നേതൃത്വം നല്‍കിയത്. അക്രമത്തിന് നമ്മുടെ ഹൃദയങ്ങളില്‍ സ്ഥാനമില്ലെന്ന് ആഹ്വാനം ചെയ്യുവാന്‍ ആഗസ്റ്റ് മാസം 15-ാം തീയതി മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ദിനത്തില്‍, പ്രത്യേക പ്രാര്‍ത്ഥന നടത്തുമെന്നും ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. ഈ പ്രാര്‍ത്ഥനാ ചടങ്ങിലേക്ക് ബിഷപ്പ് എല്ലാവരേയും സ്വാഗതം ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടിരുന്ന ജാക്വസ് ഹാമെലിനെ ഐഎസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക