News - 2024
മൂന്നു പതിറ്റാണ്ടിന് ഒടുവില്‍ ആഗോള യുവജന സംഗമം ഏഷ്യയിലേക്ക്; 2027 യുവജന സംഗമത്തിന് ദക്ഷിണ കൊറിയ വേദിയാകും
പ്രവാചകശബ്ദം 07-08-2023 - Monday
ലിസ്ബണ്‍: പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്നുവന്ന ആഗോള കത്തോലിക്ക യുവജനസംഗമം 2023നു തിരശീല വീണതോടെ ഇനി സകല കണ്ണുകളും ദക്ഷിണ കൊറിയയിലേക്ക്. അടുത്ത ആഗോള യുവജന ദിനാഘോഷം 2027ൽ ദക്ഷിണ കൊറിയയിലെ സിയോളിൽ നടക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യുവജന പ്രതിനിധിസംഘങ്ങളും പ്രത്യേകിച്ച് ദക്ഷിണ കൊറിയയിൽ നിന്നുള്ളവരും നീണ്ട കരഘോഷത്തോടെയാണു ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്.
ലോക യുവജനസമ്മേളനം സിയോളിൽ നടക്കുമെന്ന് പ്രഖ്യാപിച്ചയുടൻ രാജ്യത്തിന്റെ ഭീമൻ ദേശീയപതാകയുമേന്തി ആവേശഭരിതരായ ദക്ഷിണ കൊറിയയിൽനിന്നുള്ള യുവതീയുവാക്കൾ പാപ്പയുടെ അരികെ വേദിയിലെത്തിയിരിന്നു. ആയിരത്തിലധികം കൊറിയൻ കത്തോലിക്കർ ഇത്തവണത്തെ യുവജന സംഗമത്തില്‍ പങ്കുചേര്‍ന്നിരിന്നുവെന്നതും ശ്രദ്ധേയമാണ്.
The excitement of the South Korean delegation says it all. It's official! Pope Francis has announced the next #WYD #Seoul2027!
— EWTN News (@EWTNews) August 6, 2023
@AlmuMBordiu / @EWTNews pic.twitter.com/ooPGARAdDj
1995-ലാണ് ഏറ്റവുമൊടുവിൽ ഏഷ്യൻ ഭൂഖണ്ഡം ലോക യുവജനസമ്മേളനത്തിന് ആതിഥ്യമരുളിയത്. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടന്ന അന്നത്തെ സമ്മേളനം ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് അനുഗൃഹീതമായിരുന്നു. തുടർന്ന് മൂന്നു പതിറ്റാണ്ടിനുശേഷമാണ് ഏഷ്യ വീണ്ടും ഈ സമ്മേളനത്തെ വരവേൽക്കുന്നത്. സാധാരണയായി രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ഒരു ആഴ്‌ച നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര യുവജന ദിനാഘോഷം ജൂലൈയിലോ ഓഗസ്റ്റിലോ ആയാണ് നടക്കുന്നത്.
ദക്ഷിണ കൊറിയയിൽ ഏകദേശം അറുപതു ലക്ഷം കത്തോലിക്കരാണുള്ളത്. രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിൽ നിന്നുള്ള 2022 സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മൊത്തം ജനസംഖ്യയുടെ 11% ആണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണം. 2014-ൽ ഫ്രാൻസിസ് മാർപാപ്പ ദക്ഷിണ കൊറിയ സന്ദർശിച്ചിട്ടുണ്ട്. അന്നു പാപ്പ അഞ്ച് ദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ 124 കൊറിയൻ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുകയും ഏഷ്യൻ യുവജന സംഗമത്തില്‍ പങ്കെടുക്കുകയും ചെയ്തിരിന്നുവെന്നത് ശ്രദ്ധേയമാണ്.
Tag: Next World Youth Day to be in South Korea in 2027, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക