Meditation. - August 2024

വിശ്രമത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം

സ്വന്തം ലേഖകന്‍ 11-08-2016 - Thursday

''മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്ക്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു'' (ലൂക്കാ 10:41).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 11

ഇന്ന് ഞാന്‍ പ്രത്യേകിച്ചും ചിന്തിക്കാന്‍ ആഗ്രഹിക്കുന്നത്, ഈ വേനല്‍ക്കാലത്ത്, ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിലും മറ്റ് രാജ്യങ്ങളിലും വിശ്രമത്തിനായി പോകുന്നവരെപ്പറ്റിയാണ്. വിശ്രമത്തിന്റെ അര്‍ത്ഥം ദൈനംദിന തൊഴില്‍ ഉപേക്ഷിക്കുകയും പതിവ് അദ്ധ്വാനത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്യുക എന്നാണ്. ശൂന്യതയിലേക്ക് പോകുന്നതായിരിക്കരുത് വിശ്രമം, കണ്ടുമുട്ടല്‍കൊണ്ട് നിറഞ്ഞതായിരിക്കണം വിശ്രമം.

ഞാനുദ്ദേശിക്കുന്നത് പ്രകൃതിയേയും, പര്‍വ്വതങ്ങളേയും, കടലിനേയും, കാടിനേയും കാണുക എന്നാണ്. പ്രകൃതിയുമായുള്ള നല്ല സമ്പര്‍ക്കം വഴി മനുഷ്യന് ശാന്തിയും ആന്തരിക സമാധാനവും വീണ്ടെടുക്കാന്‍ കഴിയും. എന്നാലും വിശ്രമം ഇത് മാത്രമല്ല. ദൈവസന്നിധിയിലേക്ക് ആത്മാവിന്റെ അകകണ്ണും അവന്റെ സത്യത്തിന്റെ വചനത്തിനായി ചെവിയും തുറക്കുക എന്നാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.7.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »