News - 2024

നൈജീരിയയില്‍ ബെനഡിക്ടൻ സമൂഹാംഗങ്ങളായ മൂന്നു സന്യാസികളെ തട്ടിക്കൊണ്ടുപോയി

പ്രവാചകശബ്ദം 24-10-2023 - Tuesday

അബൂജ: നൈജീരിയൻ സംസ്ഥാനമായ ക്വാറയിലെ ഒരു ആശ്രമത്തിൽ നിന്ന് ബെനഡിക്ടൻ സമൂഹാംഗങ്ങളായ മൂന്നു സന്യാസികളെ തട്ടിക്കൊണ്ടുപോയി. ഇക്കഴിഞ്ഞ ആഴ്ച രാത്രി ഒരു മണിയോടെ, സായുധ സംഘമായ ഫുലാനികള്‍ വടക്കൻ-മധ്യ നൈജീരിയയിലെ ക്വാറ സ്റ്റേറ്റിലെ എറുകുവിലെ ബെനഡിക്ടൻ ആശ്രമത്തിൽ അതിക്രമിച്ചു കയറുകയായിരിന്നു. ആശ്രമത്തില്‍ തുടക്കക്കാരനായഗോഡ്‌വിൻ ഈസെയെയും പോസ്റ്റുലന്റുമാരായ ആന്റണി ഈസെ, പീറ്റർ ഒലരെവാജു എന്നിവരെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്.

തെക്കു കിഴക്കൻ സംസ്ഥാനമായ എബോണിയിൽ തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകളെ സ്ത്രീകളെ വിട്ടയച്ച വാർത്ത വന്നതിന് തൊട്ടുപിന്നാലെയാണ് ബെനഡിക്റ്റൈൻ ഓർഡറിലെ മൂന്ന് അംഗങ്ങളെ തട്ടിക്കൊണ്ടുപോയ വാർത്ത പുറത്തുവന്നത്.

നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ഇത് വൈദികരെയും സന്യാസിനികളെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മോചനദ്രവ്യം ലക്ഷ്യംവെച്ചുള്ള ഇത്തരം അതിക്രമ സംഭവങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കാതെ നിസംഗത പാലിക്കുകയാണെന്ന വസ്തുതയും ഇതില്‍ ഉള്‍പ്പെടുന്നു.


Related Articles »