Meditation. - August 2024
സ്നേഹിക്കുവാനുള്ള ക്രിസ്തുവിന്റെ ആഹ്വാനത്തെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവിന്‍
സ്വന്തം ലേഖകന്‍ 13-08-2023 - Sunday
"ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും'' (യോഹന്നാന്‍ 13:34).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 14
ഒരു വൈദികന്‍, മെത്രാന്‍, കര്‍ദ്ദിനാള്‍ എന്നീ നിലകളില്‍ സര്‍വ്വകലാശാലകളിലും യുവജനസംഘങ്ങളിലുമുള്ള അനേകം യുവജനങ്ങളുടെ ജീവിതവുമായി ഇടപഴകിയതില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയത്, യുവാക്കള്‍ അപകടകരമായ രീതിയിലാണ് വളര്‍ന്ന് വലുതാകുന്നുയെന്നാണ്. തത്ത്വശാസ്ത്രത്താല്‍ ഇക്കൂട്ടര്‍ വഞ്ചിതരായിരിക്കുകയാണ്. ജനവിഭാഗങ്ങള്‍ക്കിടയില്‍ പോരാട്ടവും വെറുപ്പും വളര്‍ത്തുക എന്ന വിശ്വാസമാണ് ഒരു ക്രൈസ്തവനായ യുവാവ് സ്വീകരിക്കുന്നതെങ്കില്‍ ക്രൈസ്തവനായി അധികനാള്‍ അവന് മുന്നോട്ട് പോകുവാന്‍ കഴിയുകയില്ല.
വ്യത്യസ്തമായ സാഹചര്യങ്ങളെ അടുപ്പിക്കുന്നതും, നാനാത്വത്തില്‍ ഏകത്വം കൊണ്ടുവരുന്നതും സ്‌നേഹം മാത്രമാണെന്നതിലാണ് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നത്. "ഞാന്‍ നിങ്ങളെ സ്‌നേഹിച്ചത് പോലെ, നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍" എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ യുവാക്കള്‍ സ്വീകരിക്കുകയാണെങ്കില്‍ അത് വിപ്ലവകരമായ മാറ്റത്തിനു കാരണമാകും.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.