India - 2024

ക്രൈസ്‌തവ സഭാനേതാക്കൾ ആരെ കാണണം എന്ന് നിശ്ചയിക്കുന്നത് രാഷ്ട്രീയ പാർട്ടികളല്ല: കെസിബിസി

പ്രവാചകശബ്ദം 02-01-2024 - Tuesday

തിരുവനന്തപുരം: ക്രൈസ്‌തവ സഭാനേതാക്കൾ ആരെ കാണണം എന്ന് നിശ്ചയിക്കുന്നത് രാഷ്ട്രീയ പാർട്ടികളല്ലായെന്നും ബിഷപ്പുമാർക്കെതിരായ മന്ത്രി സജി ചെറിയാൻ്റെ പ്രസ്താ വന ഔചിത്യവും ആദരവും ഇല്ലാത്തതാണെന്നും കെസിബിസി. ബിഷപ്പുമാർ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനേക്കുറിച്ച് മന്ത്രി ബഹുമാനമില്ലാതെ സംസാരിച്ചത് ഉചിതമായില്ലെന്ന് ഏറ്റവും തീവ്രതയോടെ താൻ സർക്കാരിനെ അറിയിക്കുകയാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

മന്ത്രി പരാമർശം പിൻവലിച്ച് അതിന് വിശദീകരണം നൽകുന്നതുവരെ കെ സിബിസി സർക്കാരുമായി സഹകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്രൈസ്‌തവസഭാ നേതാക്കൾ ആരെ കാണണം എന്ന് നിശ്ചയിക്കുന്നത് രാഷ്ട്രീയ പാർട്ടികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ പരാമർശത്തിൽ ക്രൈസ്‌തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെ സിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപ്പിള്ളി തിങ്കളാഴ്‌ച പ്രതികരിച്ചിരുന്നു. ഏതെങ്കിലും ഒരു വിരുന്നിന് പോയാൽ ആ രാഷ്ട്രീയ പാർട്ടിയോടാണ് ക്രൈസ്‌തവ സമൂഹത്തിന് ചായ‌്വ് എന്ന് സ്ഥാപിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്കെതിരേ യാക്കോബായ സഭയും രംഗത്തുവന്നിരുന്നു.

More Archives >>

Page 1 of 564