India - 2025

വൈദികരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി

പ്രവാചകശബ്ദം 03-04-2024 - Wednesday

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വൈദികരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മുമ്പ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവുള്ള വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന വൈദികരെയും കന്യാസ്ത്രീകളെയും ഇക്കുറി ഉൾപ്പെടുത്താൻ നീക്കം നടന്നിരുന്നു. ചിലർക്ക് ഡ്യൂട്ടി ഉത്തരവും ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർ മാൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് നല്‍കിയ പരാതി പരിഗണിച്ചാണ് വൈദികരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്.


Related Articles »