India - 2024

ഡോ. കെ.പി. യോഹന്നാന്റെ സംസ്കാരം 21ന്

പ്രവാചകശബ്ദം 11-05-2024 - Saturday

തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സ്ഥാപക അധ്യക്ഷൻ അന്തരിച്ച ഡോ. കെ.പി. യോഹന്നാന്റെ സംസ്കാരം 21നു തിരുവല്ലയിൽ നടക്കും. മൃതദേഹം 20നു കേരളത്തിലെത്തിച്ച് സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെൻ്ററിൽ പൊതുദർശനത്തിനു വയ്ക്കും. യുഎസിലെ ടെക്സസിലുള്ള ഡാലസിൽ പ്രഭാതസവാരിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിയിലിരിക്കെ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരിന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

More Archives >>

Page 1 of 584