News - 2024

ഫ്രാൻസിസ് മാർപാപ്പയുടെ കുമ്പസാരക്കാരന്‍ വിടവാങ്ങി

പ്രവാചകശബ്ദം 22-06-2024 - Saturday

റോം: ഫ്രാൻസിസ് മാർപാപ്പയുടെ കുമ്പസാരക്കാരനും സ്പാനിഷ് വൈദികനുമായ ഫാ. മാനുവൽ ബ്ലാങ്കോ വിടവാങ്ങി. 85-ാം വയസ്ലാണ് നിത്യ സമ്മാനത്തിന് വിളിക്കപ്പെട്ടത്. ഫ്രാൻസിസ്കൻ വൈദികനായ അദ്ദേഹം പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റി അൻ്റോണിയനത്തിലെ പ്രതിനിധി, പ്രവിശ്യാ മന്ത്രി, വൈസ് റെക്ടർ, ഡീൻ, ഫിലോസഫി പ്രൊഫസർ, ഫ്രാൻസിസ് മാർപാപ്പയുടെ കുമ്പസാരക്കാരന്‍ എന്നീ പല നിലകളില്‍ ശ്രദ്ധ നേടിയിരിന്നു.

2015 സെപ്റ്റംബറിലാണ് താന്‍ കുമ്പസാരിക്കുന്നത് ഫാ. മാനുവൽ ബ്ലാങ്കോയോട് ആണെന്ന് ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തിയത്. ഓരോ പതിനഞ്ചു ദിവസം കൂടുതോറും കുമ്പസാരിക്കാറുണ്ടെന്നും അനുരജ്ഞന കൂദാശ ഫ്രാൻസിസ്കൻ വൈദികനായ ഫാ. ബ്ലാങ്കോയോടാണെന്നും അന്നു റേഡിയോ റെനസ്സെൻകയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാപ്പ പറഞ്ഞിരിന്നു. തൻ്റെ പാപങ്ങളെ ഭയന്ന് അവനെ തിരികെ കൊണ്ടുപോകാൻ എനിക്ക് ഒരിക്കലും ആംബുലൻസിനെ വിളിക്കേണ്ടി വന്നിട്ടില്ലായെന്നും അന്നു മാർപാപ്പ നര്‍മ്മം കലര്‍ത്തി പറഞ്ഞു.

ഒവീഡോ ആർച്ച് ബിഷപ്പ് ജീസസ് സാൻസ് ഫാ. മാനുവലിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. തന്റെ അടുത്ത സുഹൃത്തായ ഫാ. മാനുവൽ ഹൃദയത്തിന്റെ നിശബ്ദതയില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു സഹായം നല്‍കിയ വ്യക്തിയായിരിന്നുവെന്ന് അനുസ്മരിച്ചു. മൃത സംസ്‌കാര ശുശ്രൂഷ ജൂൺ 24ന് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10നു റോമിലെ സാൻ്റി ക്വാറൻ്റ മാർട്ടീരി ഇ സാൻ പാസ്‌ക്വേൽ ബയ്‌ലോൺ ദേവാലയത്തില്‍ നടക്കും.

More Archives >>

Page 1 of 975