News - 2024

ഫ്രാന്‍സിസ് പാപ്പയുടെ നിയമന ഉത്തരവില്‍ 70 രാജ്യങ്ങളിൽ നിന്നായി 142 കർദ്ദിനാളുമാര്‍

പ്രവാചകശബ്ദം 07-10-2024 - Monday

വത്തിക്കാന്‍ സിറ്റി: 2013-ൽ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 70 രാജ്യങ്ങളിൽ നിന്നായി 142 പേരെ കർദ്ദിനാളുമായി ഉയര്‍ത്തി. ഇന്നലെ 21 പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുവാനുള്ള പ്രഖ്യാപനം ഉള്‍പ്പെടെയാണ് ഈ കണക്ക്. പുതിയ കർദ്ദിനാളുമാരെ സൃഷ്ടിച്ച അവസാന കണ്‍സിസ്റ്ററി 2023 സെപ്റ്റംബർ 30-നാണ് നടന്നത്. ഈ വരുന്ന ഡിസംബറില്‍ കണ്‍സിസ്റ്ററി നടക്കുന്നതോടെ 141 കർദ്ദിനാൾ ഇലക്‌ടർമാർ സംഘത്തില്‍ ഉണ്ടാകും (ഏതെങ്കിലും കർദ്ദിനാൾമാരുടെ അപ്രതീക്ഷിത മരണം ഒഴികെ). അവരിൽ 111 (79%) പേരെ ഫ്രാൻസിസ് മാർപാപ്പയാണ് നിയമിച്ചത്.

ഫ്രാൻസിസ് മാർപാപ്പ നിയമിച്ച പുതിയ കർദ്ദിനാളുമാരിൽ 20 പേർ 80 വയസിൽ താഴെയുള്ളവരാണ്. 99 വയസുള്ള മോൺ. ആഞ്ചലോ അചെർബിയാണ് ഏറ്റവും പ്രായമുള്ളയാൾ. ഡിസംബർ എട്ടിന് നടക്കുന്ന കണ്‍സിസ്റ്ററിയില്‍ ഇറാനിലെ ടെഹ്‌റാൻ, ജപ്പാനിലെ ടോക്കിയോ ഉൾപ്പെടെയുള്ള ഇടങ്ങളില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പുമാരും ഇന്ത്യയില്‍ നിന്നുള്ള മോണ്‍. ജോര്‍ജ് കൂവക്കാടും ഉള്‍പ്പെടെയുള്ള 21 പേര്‍ക്ക് കര്‍ദ്ദിനാള്‍ കോളേജിലേക്ക് പ്രവേശനം ലഭിക്കും. കത്തോലിക്ക സഭയില്‍ പാപ്പയുടെ അടുത്ത സഹായികളും, ഉപദേഷ്ടാക്കളുമായ മുഴുവന്‍ കര്‍ദ്ദിനാളുമാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് കര്‍ദ്ദിനാള്‍ സംഘം അഥവാ കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ് എന്ന്‍ പറയുന്നത്.

പുതിയ കർദ്ദിനാളുമാരും രാജ്യവും ചുവടെ നല്‍കുന്നു. ‍

1. ആർച്ച് ബിഷപ്പ് ഫ്രാങ്ക് ലിയോ, ടൊറൻ്റോ (കാനഡ) .

2. ആർച്ച് ബിഷപ്പ് ടാർസിസിയസ് ഈസാവോ കികുച്ചി എസ്.വി.ഡി. ടോക്കിയോ (ജപ്പാൻ).

3. ആർച്ച് ബിഷപ്പ് ഡൊമിനിക് ജോസഫ് മാത്യു, OFM (ഇറാന്‍)

4. ബിഷപ്പ് മൈക്കോള ബൈകോക്ക്, സിഎസ്എസ്ആർ, (ഓസ്‌ട്രേലിയ)

5. ഫാ. തിമോത്തി റാഡ്ക്ലിഫ്, OP, (യുകെ)

6. ഫാ. ഫാബിയോ ബാജിയോ, സിഎസ്, (ഇറ്റലി)

7. മോൺസിഞ്ഞോർ ജോർജ് കൂവക്കാട്, (ഇന്ത്യ)

8. ബിഷപ്പ് ബൽദാസരെ റീന, റോം രൂപതയുടെ വികാരി ജനറൽ (ഇറ്റലി)

9. ആർച്ച് ബിഷപ്പ് കാർലോസ് കാസ്റ്റില്ലോ മാറ്റസോഗ്ലിയോ, (പെറു)

10. ബിഷപ്പ് പാസ്കലിസ് ബ്രൂണോ സ്യൂക്കൂർ, OFM, (ഇന്തോനേഷ്യ)

11. ആർച്ച് ബിഷപ്പ് വിസെൻ്റെ ബൊക്കാലിക് ഇഗ്ലിക്ക്, (അർജൻ്റീന)

12. ആർച്ച് ബിഷപ്പ് ലൂയിസ് ജെറാർഡോ കാബ്രേര ഹെരേര, ഒഎഫ്എം, (ഇക്വഡോർ)

13. ആർച്ച് ബിഷപ്പ് ഫെർണാണ്ടോ നതാലിയോ ചോമാലി (ചിലി)

14. ബിഷപ്പ് പാബ്ലോ വിർജിലിയോ സിയോങ്കോ ഡേവിഡ്, (ഫിലിപ്പീൻസ്).

15. ആർച്ച് ബിഷപ്പ് ലാസ്ലോ നെമെറ്റ്, SVD, (സെർബിയ)

16. ആർച്ച് ബിഷപ്പ് ജെയിം സ്പെംഗ്ലർ, OFM, (ബ്രസീൽ)

17. ആർച്ച് ബിഷപ്പ് ഇഗ്നസ് ബെസ്സി ഡോഗ്ബോ (ഐവറി കോസ്റ്റ്)

18. ആർച്ച് ബിഷപ്പ് ജീൻ പോൾ വെസ്‌കോ, ഒപി, (അൾജീരിയ)

19. ആർച്ച് ബിഷപ്പ് റോബർട്ടോ റിപോൾ, ടൂറിൻ (ഇറ്റലി)

20. ആർച്ച് ബിഷപ്പ് റോളണ്ടാസ് മക്രിക്കാസ്, (ലിത്വാനിയ)

21. ആർച്ച് ബിഷപ്പ് ആഞ്ചലോ അസെർബി (ഇറ്റലി)


Related Articles »