News - 2025
ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
പ്രവാചകശബ്ദം 10-03-2025 - Monday
വത്തിക്കാന്‍ സിറ്റി; റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. പാപ്പ കഴിഞ്ഞ ദിവസവും രാത്രി ശാന്തമായി ചെലവഴിച്ചതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പാപ്പ ചികിത്സയോട് നല്ല പ്രതികരണങ്ങള്‍ കാണിക്കുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ ആയുരാരോഗ്യത്തിന് വേണ്ടി കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന ജപമാല പ്രാര്‍ത്ഥനയ്ക്കു സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ ജോസ് ടോളന്റിനോ ഡി മെൻഡോൻസ നേതൃത്വം നൽകി.
കഴിഞ്ഞ ഫെബ്രുവരി 14നാണ് പാപ്പയെ ബ്രോങ്കൈറ്റിസിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തി. ആദ്യ ദിവസങ്ങളില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായെങ്കിലും പിന്നീട് സ്ഥിതി വഷളായി. പത്രോസിന്റെ പിന്‍ഗാമിയായി അധികാരമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഫ്രാന്‍സിസ് പാപ്പ ഇത്രയും അധികം ദിവസം ആശുപത്രിയില്‍ തുടരുന്നത്.
