India - 2025
യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക വാഴ്ച 25ന് ലെബനോനില്‍
പ്രവാചകശബ്ദം 21-03-2025 - Friday
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക വാഴ്ച 25ന് ലെബനോനിലെ പാത്രിയാർക്കാ അരമന കത്തീഡ്രലിൽ നടക്കും.
മലങ്കര മെത്രാപ്പോലീത്തയും എപ്പിസ്കോപ്പൽ സൂനഹദോസ് പ്രസിഡൻ്റുമായ ജോസഫ് മാർ ഗ്രിഗോറിയോസിനെ ശ്രേഷ്‌ഠ കാതോലിക്കാ ബാവയായി, യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്‌നാത്തിയോസ് അ ഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വാഴിക്കും. 30ന് ഉച്ചകഴിഞ്ഞു 2. 15ന് നെടുമ്പാശേരിയിൽ എത്തിച്ചേരുന്ന കാതോലിക്കാബാവ യെ സഭയിലെ മെത്രാപ്പോലീത്തമാരും ഭാരവാഹികളും ചേർന്നു സ്വീകരിക്കും. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ എത്തിച്ചേരും.
മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കബറിടത്തിൽ പ്രാർഥനകൾ നടത്തും. തുട ർന്ന് പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായി എത്തുന്ന ബെയ്റൂട്ട് ആർച്ച് ബിഷപ്പ് മാർ ഡാനിയേൽ ക്ലീമിസിൻ്റെയും ഹോംസിൻ്റെ ആര്‍ച്ച് ബിഷപ്പ് മാർ തിമോത്തിയോസ് മത്താ അൽഖുറിയുടെയും നേതൃത്വത്തിൽ മലങ്കരയിലെ എല്ലാ സുറിയാനിസഭാ മെത്രാപ്പോലീത്തമാരുടെയും കാർമികത്വത്തിൽ സ്ഥാനാരോഹണ ശുശ്രൂഷ നടക്കും.
വൈകുന്നേരം 4.30ന് ബസേലിയോസ് തോമസ് പ്രഥമൻ നഗറിൽ നടക്കുന്ന അനുമോദന സമ്മേളനം ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സം സ്ഥാന മന്ത്രിമാരും രാഷ്ട്രീയ- സാമുദായിക നേതാക്കളും വിവിധ മതമേലധ്യക്ഷന്മാരും പങ്കെടുക്കും.
പത്രസമ്മേളനത്തിൽ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ തെയോഫിലോസ്, മാത്യൂസ് മാർ അന്തിമോസ്, വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്, ട്രസ്റ്റി തമ്പു ജോർജ് തുകലൻ, ജേക്കബ് സി. മാത്യു. ഗ്ലീസൺ ബേബി തുടങ്ങിയവർ പങ്കെടുത്തു.