India - 2025
കത്തോലിക്ക കോൺഗ്രസ് ജനകീയ പ്രതിരോധ സദസ് നടത്തി
പ്രവാചകശബ്ദം 31-03-2025 - Monday
കൊച്ചി : മയക്കുമരുന്ന് മുക്ത കേരളത്തിനായി കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സദസുകൾ നടത്തി. കേരളത്തിലാകെ ആയിരത്തോളം സ്ഥലങ്ങളിൽ പ്രതിരോധ സദസുകൾ സംഘടിപ്പിച്ചു. ലഹരിക്കെതിരായ ജനകീയ മുന്നേറ്റത്തിന് ശക്തി പകരാൻ ലഹരി വിരുദ്ധ കർമസേന രൂപീകരിക്കുകയും ചെയ്തു. പ്രതിരോധ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ പടവരാട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പിൽ നിർവഹിച്ചു. കേരളത്തിന്റെ വരും തലമുറയെ ഇല്ലാതാക്കുന്ന മയക്കുമരുന്ന് രാസലഹരിക്കെതിരേ ശക്തമായ നടപടി എടുക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, രാജേഷ് ജോൺ, ട്രീസാ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആൻ്റണി, തോമസ് ആൻ്റണി തുടങ്ങിയവർ നേതൃത്വം നൽകി. ഏപ്രിൽ 27ന് പാലക്കാട്ട് നടക്കുന്ന മഹാറാലിയിൽ ലഹരി മാഫിയയ്ക്കെതിരേ പതിനായിരങ്ങൾ അണിനിരക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.
Posted by Pravachaka Sabdam on