India - 2025
രാഷ്ട്രീയമായി സംഘടിക്കാൻ തയാർ: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
പ്രവാചകശബ്ദം 06-04-2025 - Sunday
താമരശേരി: ക്രൈസ്‌തവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയമായി സംഘടിക്കണമെങ്കിൽ അതിനും തയാറാണെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കാർഷിക മേഖലയിൽ നിന്നും നാം കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സർ ക്കാരിന്റെ കണ്ണുതുറക്കേണ്ട സമയമാണിത്. ഏറ്റവും ശക്തമായി പോരാടേണ്ട സമയമാണിത്. വനപാലകർ വീട്ടിൽ പന്നിയിറച്ചിയുണ്ടോ എന്ന ചോദിച്ച് വരാൻ ധൈര്യപ്പെടരുത്. അതിനുള്ള കൂട്ടായ്മ്‌മ രൂപീകരിക്കും. വനംമന്ത്രിക്ക് കണ്ണില്ല. ആരോ എഴുതിക്കൊടു ക്കുന്നതിന് താഴെ ഒപ്പിടുന്ന ആളായി മന്ത്രിമാറി. കഴിവില്ലെങ്കിൽ രാജിവച്ചുപോകണ മെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡൻ്റ് ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. സബിൻ തു മുള്ളിൽ 19 ആവശ്യങ്ങൾ അടങ്ങിയ അവകാശ പ്രഖ്യാപനം നടത്തി. താമരശേരി രൂപത വികാരി ജനറൽ മോൺ. ഏബ്രഹാം വയലിൽ, ഗ്ളോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ക്രിസ്‌ത്യൻ ചർച്ച് കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് തോമസ്, സെക്രട്ടറി ഷാജി കണ്ടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബെന്നി ലുക്കോസ്, ഗ്ലോബൽ സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, അല്‌മായ ഫോറം സെക്രട്ടറി ജോർജ് കോയിക്കൽ, കൗൺസിലർ അൽഫോൺസാ മാത്യു, കെസിവൈഎം താമരശേരി രൂപത പ്രസിഡൻ്റ് റിച്ചാർഡ് ജോൺ എന്നിവർ പ്രസംഗിച്ചു.
