News - 2026
മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിയുമായി കത്ത്
പ്രവാചകശബ്ദം 01-11-2025 - Saturday
കോഴിക്കോട്: താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിയുമായി ഊമക്കത്ത്. കത്ത് താമരശ്ശേരി പൊലീസിന് കൈമാറി. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ അബ്ദുൽ റഷീദ് എന്നയാളാണ് കത്തയച്ചത്. താമരശ്ശേരി ബിഷപ്പ് കാര്യാലയത്തിലാണ് കത്ത് ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ് താമരശ്ശേരി രൂപതാധ്യക്ഷന്‍.
ഈരാറ്റുപേട്ടയിലെ വിലാസത്തില്‍ നിന്നാണ് കത്ത് ലഭിച്ചിരിക്കുന്നത്. ക്രൈസ്തവ സമുദായത്തിനെതിരെ വിവിധ പരാമർശങ്ങൾ കത്തില്‍ ഉണ്ടെന്നാണ് സൂചന. സമുദായ സ്പര്‍ദയടക്കം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവ സമുദായത്തിനെതിരായിട്ടാണ് ഭീഷണി കത്തെന്നാണ് വിവരം. സമീപകാലത്തുണ്ടായ ഹിജാബ് വിഷയം കത്തിൽ പരാമർശിക്കുന്നുണ്ടെന്നും പോലീസ് സൂചന നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് ഈരാറ്റുപേട്ട കേന്ദ്രമാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2025-11-01 21:35:00- News updated**

















