India - 2025

കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തിനു ആരംഭം

പ്രവാചകശബ്ദം 18-05-2025 - Sunday

പാലക്കാട്: കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തിനു പാലക്കാട്ട് തുടക്കമായി. പാലയൂർ തീർത്ഥാടന കേന്ദ്രത്തിൽനിന്നു വിശുദ്ധ തോമാശ്ലീഹായുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള പ്രയാണവും താമരശേരി കത്തീഡ്രലിൽനിന്നു കത്തോലിക്ക കോൺഗ്രസിന്റെ പതാക വഹിച്ചുകൊണ്ടുള്ള വിളംബര ജാഥയും പാലക്കാട് കത്തീഡ്രൽ സ്ക്വയറിലുള്ള മാർ ജോസഫ് ഇരിമ്പൻ നഗറിൽ എത്തിച്ചേർന്നു.

ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ രൂപത പ്രസിഡൻ്റ അഡ്വ. ബോബി ബാസ്റ്റിൻ എന്നിവർ ചേർന്നു പതാക ഏറ്റുവാങ്ങി.

ഗ്ലോബൽ പ്രസിഡന്റ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തി ഛായാചിത്രം പ്രതിഷ്ഠിച്ചു. പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അനുഗ്രഹപ്ര ഭാഷണം നടത്തി. രൂപത വികാരി ജനറാൾ മോൺ. ജിജോ ചാലയ്ക്കൽ, കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ടോണി പൂ ഞ്ചംകുന്നേൽ, രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമുട്ടിൽ, ഫാ. സബിൻ തൂ മുള്ളിൽ, രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ, ജോസ് മുക്കട, ജോർജ് കോ യിക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു വർക്കിംഗ് കമ്മിറ്റി യോഗം ചേർന്നു.

ഇന്ന് ഉച്ചയ്ക്കു 2.30നു പാലക്കാട് കോട്ട മൈതാനത്തുനിന്ന് കത്തീഡ്രൽ സ്ക്വയറിലേക്കു റാലിയും തുടർന്നു പൊതുസമ്മേളനവും നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം നിർവഹിക്കും. ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷനാകും. ഇതരസംസ്ഥാനങ്ങൾക്ക് പുറമേ, ഫ്രാൻസ്, ഓ‌സ്ട്രേലിയ, യുകെ, അയർലൻഡ്, അമേരിക്ക, ഇറ്റലി, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുമുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »