News - 2025

2025 ജൂബിലി വര്‍ഷത്തില്‍ വത്തിക്കാനില്‍ ഇതിനോടകം തീര്‍ത്ഥാടനം നടത്തിയത് 10 മില്യണ്‍ തീര്‍ത്ഥാടകര്‍

പ്രവാചകശബ്ദം 17-06-2025 - Tuesday

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ 2025 ജൂബിലി വർഷത്തിന് ആരംഭം കുറിച്ചത് മുതൽ ഇതുവരെ 10 മില്യണ്‍ തീര്‍ത്ഥാടകര്‍ വത്തിക്കാനില്‍ സന്ദര്‍ശനം നടത്തിയതായി വത്തിക്കാന്‍ മീഡിയ. 2026 ജനുവരി 6നു വിശുദ്ധ വർഷം അവസാനിക്കുമ്പോള്‍, നഗരത്തിലെ ബസിലിക്കകളില്‍ 30 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശനം നടത്തുമെന്നാണ് വത്തിക്കാനിലെ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് തലേന്ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നാണ് ഫ്രാന്‍സിസ് പാപ്പ 2025 ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചത്.

You may like: ARTICLE ‍ ജൂബിലി തീര്‍ത്ഥാടനവും വാതിലും | അറിയേണ്ടത് ‍

വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക, സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്ക, സെന്‍റ് മേരി മേജർ ബസിലിക്ക, സെന്‍റ് പോൾ ബസിലിക്ക എന്നിങ്ങനെ റോമിലെ നാല് ബസിലിക്കകളിൽ മാത്രമാണ് വിശുദ്ധ വാതിലുകൾ സാധാരണയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ 2025 ജൂബിലി വർഷം ഫ്രാന്‍സിസ് മാർപാപ്പ റോമിലെ റെബിബിയ ജയിലിൽ മറ്റൊരു ജൂബിലി വാതില്‍ കൂടി തുറന്നിരിന്നു. വിശുദ്ധ വർഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ പങ്കുചേരാനും പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാനും ലോകമെമ്പാടും വിവിധ തീര്‍ത്ഥാടന പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്.


Related Articles »