News
ഏഴ് ഭൂഖണ്ഡങ്ങളിലെ 53 ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട് 53 മണി ജപമാല
പ്രവാചകശബ്ദം 20-06-2025 - Friday
തൃശൂർ അതിരൂപതയുടെ മരിയൻ തീർത്ഥാടനകേന്ദ്രമായ ഏനാമാക്കൽ കോഞ്ചിറ പരി. പോംപേ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലെ 138-ാം തിരുന്നാളിനോടാനുബന്ധിച്ച് തയാറാക്കിയ ജപമാലയുടെ വീഡിയോ ശ്രദ്ധ നേടുന്നു. ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെ 53 ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് "ജപമണിനാദം 2025" എന്ന വീഡിയോ തയാറാക്കിയിരിക്കുന്നത്.
മലയാളം കൂടാതെ ഈശോ സംസാരിച്ച ഭാഷയായ അരമായ ഉള്പ്പെടെ 53 ഭാഷകളിലാണ് ജപമാല പ്രാര്ത്ഥന മുന്നോട്ടുപോകുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകള് കൂടാതെ ഹംഗേറിയന്, റഷ്യന്, പോര്ച്ചുഗീസ്, യുക്രേനിയന്, പോളിഷ്, സ്ലോവാക്യന്, ഗ്രീക്ക്, ചൈനീസ്, അറബിക്, സിംഹള, ഹീബ്രു തുടങ്ങിയ വിവിധ ഭാഷകളിലാണ് 'നന്മ നിറഞ്ഞ മറിയമേ' പ്രാര്ത്ഥന ചൊല്ലുന്നത്. വീഡിയോയുടെ പ്രകാശനം ഗ്വാളിയോര് രൂപത ബിഷപ്പ് മാർ ജോസഫ് തൈക്കാട്ടിൽ കോഞ്ചിറ തീർത്ഥ കേന്ദ്രത്തിൽ നേരത്തെ നിർവഹിച്ചിരിന്നു.
More Archives >>
Page 1 of 1098
More Readings »
മരിയൻ ദിവ്യകാരുണ്യ തിരുരക്താഭിഷേക ധ്യാനം ജൂലൈ പത്താം തീയതി മുതൽ
ആലുവ ചൂണ്ടി സ്നേഹാലയം ധ്യാനകേന്ദ്രത്തിൽവച്ച് മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിലിന്റെ നേതൃത്വത്തിൽ...

ലെയോ പതിനാലാമന് പാപ്പയുടെ ബാല്യകാല ഭവനം ഏറ്റെടുക്കാന് വില്ലേജ് കൗൺസിലിന്റെ തീരുമാനം
ഇല്ലിനോയിസ്: ലെയോ പതിനാലാമന് ബാല്യത്തില് താമസിച്ചിരിന്ന വീട് ഏറ്റെടുക്കാന് അമേരിക്കന്...

വിശുദ്ധ തോമാശ്ലീഹ
തീക്ഷ്ണമായ വിശ്വാസം കൊണ്ടു നിറഞ്ഞ് "എന്റെ കര്ത്താവേ എന്റെ ദൈവമേ" (യോഹ. 20:28) എന്ന് ഉദ്ഘോഷിച്ച...

ക്രിസ്തുവിന്റെ രക്തം രക്ഷയുടെ ഉറവിടം: ഈശോയുടെ തിരുരക്തത്തിന്റെ ശ്രേഷ്ഠതയെ പറ്റി വിശുദ്ധ ജോണ് പോള് രണ്ടാമന് മാര്പാപ്പ 2000-ല് നല്കിയ സന്ദേശം
പ്രിയ സഹോദരി സഹോദരന്മാരെ, നമ്മുടെ പരിത്രാണത്തിന്റെ വിലയും രക്ഷയുടെയും നിത്യജീവന്റെയും...

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | രണ്ടാം ദിവസം | എളിമയോടെ ജീവിക്കുക
ദൈവത്തിന്റെ ശക്തമായ കരത്തിന്കീഴില്, നിങ്ങള് താഴ്മയോടെ നില്ക്കുവിന്. അവിടുന്നു തക്കസമയത്തു...

തിരുരക്താഭിഷേക പ്രാർത്ഥന
കർത്താവായ ഈശോയേ, അങ്ങ് കുരിശിൽ ചിന്തിയ അമൂല്യമായ തിരുരക്തത്താൽ എന്റെ ആത്മാവിനെയും മനസിനെയും...
