Purgatory to Heaven. - September 2024
വിശുദ്ധ ജോണ്‍ കാസിയനെ ശുദ്ധീകരണാത്മാക്കള്‍ സന്ദര്‍ശിച്ച് സംസാരിച്ചപ്പോള്‍..!
സ്വന്തം ലേഖകന്‍ 18-09-2023 - Monday
“കര്‍ത്താവേ, അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 130:1).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 18
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി വിശുദ്ധ ജോണ്‍ കാസിയന്‍ ചെയ്യുന്ന കാരുണ്യപ്രവര്‍ത്തികളും, അവര്‍ക്കായി കാണിക്കുന്ന ആവേശവും ദൈവത്തെ വളരെയധികം പ്രീതിപ്പെടുത്തിയതിനാല്‍ ജോണിന് ദര്‍ശനം നല്‍കുവാന്‍ നിരവധി ആത്മാക്കളെ ദൈവം അനുവദിച്ചു. സ്വര്‍ഗ്ഗത്തിലേക്ക് പറക്കുന്ന പ്രാവിന്‍ കൂട്ടത്തേപ്പോലെ ഒരിക്കല്‍ ആത്മാക്കളുടെ ഒരു വലിയ കൂട്ടം അദ്ദേഹത്തിനെ സന്ദര്‍ശിക്കുകയും തങ്ങള്‍ക്ക് വിടുതല്‍ നേടി തന്നതിന് വിശുദ്ധനോട് നന്ദി പറയുകയും ചെയ്തു.
എന്നാല്‍ മറ്റ് കുറേ ആത്മാക്കള്‍ കടുത്ത യാതനകളുടെ നടുവിലാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. അവരുടെ ദയനീയമായ വിലാപങ്ങള്‍ കേള്‍ക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു: “ജോണ്‍, എത്രത്തോളം കാലം ഞങ്ങള്‍ക്ക് ഈ കഠിനമായ സഹനത്തില്‍ കഴിയേണ്ടതായി വരും? എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക..എനിക്ക് വേണ്ടി..” ഇങ്ങനെ ഓരോ ആത്മാക്കളും വിലപിക്കുവാന്‍ തുടങ്ങി. അതേ തുടര്‍ന്ന്‍ വിശുദ്ധ ജോണ്‍ കാസിയാ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള തന്റെ പ്രാര്‍ത്ഥനകളും, ത്യാഗ പ്രവര്‍ത്തികളും ഇരട്ടിയാക്കി.
വിചിന്തനം:
ശുദ്ധീകരണസ്ഥലത്ത് ദയനീയമായ വിലാപങ്ങളും, നെടുവീര്‍പ്പുകളും, ഗദ്ഗദങ്ങളുമാണുളളത്. ശുദ്ധീകരണസ്ഥലത്തെ സഹനമനുഭവിക്കുന്ന ആത്മാക്കളോട് പ്രത്യേകമായ അനുകമ്പ കാണിക്കുക. അവര്‍ക്ക് വേണ്ടി ഇപ്രകാരം നിരന്തരം പ്രാര്‍ത്ഥിക്കുക: “ദാവീദിന്റെ പുത്രനായ യേശുവേ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് കരുണ കാണിക്കണമേ”
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക