Meditation. - September 2024
മനുഷ്യന്‍ കൈവരിക്കേണ്ട ആന്തരിക പുരോഗതി
സ്വന്തം ലേഖകന്‍ 21-09-2023 - Thursday
"സമാധാനദ്വേഷികളോടു കൂടെയുള്ള വാസം എനിക്കു മടുത്തു. ഞാന്‍ സമാധാനത്തിനു വേണ്ടി വാദിക്കുന്നു; എന്നാല്‍ അവര്‍ യുദ്ധത്തിനൊരുങ്ങുന്നു" (സങ്കീര്‍ത്തനങ്ങള്‍ 120:6-7).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 21
ആധുനിക ലോകത്തില്‍ സാങ്കേതികവിദ്യയിലും സംസ്ക്കാരത്തിലും ഒട്ടനവധി മറ്റ് രംഗങ്ങളിലും പുരോഗതിയും വികസനവും ഉണ്ടായിട്ടുണ്ട്. പക്ഷേ ബാഹ്യമായ ഈ പുരോഗതിയുടെ പരിധിക്കുള്ളില്‍ നിന്നു കൊണ്ട്, മനുഷ്യന്‍ കുറഞ്ഞപക്ഷം നേടേണ്ടത്, അവന് അത്യന്താപേക്ഷിതമായ ആന്തരിക പുരോഗതിയാണ്.
ആധുനിക മനുഷ്യനും, ആധുനിക സമൂഹത്തിനും ഏറ്റവും അസഹ്യമായ ഭീഷണി യുദ്ധമാണ്. ശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും, സംസ്ക്കാരത്തിലും പുരോഗതി കൈവരിക്കുന്നതിലൂടെ മനുഷ്യന് സ്വായത്തമാക്കിയ എല്ലാം യുദ്ധം കൊണ്ട് അവസാനിക്കുന്നു. മനുഷ്യസ്വഭാവത്തിന്റെ പുരോഗമനമുണ്ടാകുന്നത് അവന്‍ ആന്തരികമായ വികസനം നേടുമ്പോള്‍ മാത്രമാണ്. കാരണം, മനുഷ്യന്‍ ദൈവത്തിന്റെ ഛായയിലുള്ള ഒരു വ്യക്തിയാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 25.12.65)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.