News - 2024
കത്തോലിക്ക സഭയുടെ പരിശ്രമം ഫലമണിയുന്നു; പോളണ്ടില്‍ ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിക്കുന്നു
സ്വന്തം ലേഖകന്‍ 24-09-2016 - Saturday
വാര്‍സോ: ഗര്‍ഭഛിദ്രത്തിന് അനുകൂലമായ നടപടി പോളണ്ട് സര്‍ക്കാര്‍ പൂര്‍ണ്ണമായും നിരോധിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പോളണ്ടിലെ ലോവര്‍ ഹൗസ് ഓഫ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഗര്‍ഭഛിദ്രം നിരോധിക്കണമെന്നുള്ള അഭിപ്രായമാണ് ഭൂരിപക്ഷം ഉയര്‍ന്നത്. നിലവിലെ നിയമ പ്രകാരം 12 ആഴ്ച വരെ ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഗര്‍ഭഛിദ്രം നടത്തുവാന്‍ സാധിക്കും. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഗർഭഛിദ്രം പോളണ്ടില്‍ അനുവദനീയമാകില്ല.
കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ദീര്‍ഘനാള്‍ നടന്ന പ്രതിഷേധത്തിനൊടുവിലാണ് പുതിയ നിയമം കൊണ്ട് വരുവാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് ഇനി മുതല്‍ രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. 1993-ലെ നിയമപ്രകാരം മാനഭംഗ ശ്രമത്തിന്റെ ഫലമായി ഗര്‍ഭം ധരിക്കുമ്പോഴോ, അമ്മയുടെ ആരോഗ്യത്തിന് ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുമ്പോഴോ മാത്രമേ ഗര്‍ഭഛിദ്രം നടത്തുവാന്‍ സാധിക്കുകയുള്ളു. കത്തോലിക്ക വിശ്വാസികള്‍ നിറഞ്ഞ പോളണ്ടില്‍ ഇത്തരമൊരു തിന്മക്കെതിരേ സഭ ശക്തമായാണ് രംഗത്ത് വന്നത്.
സാധ്യമായ എല്ലാ മാര്‍ഗത്തിലൂടെയും ജീവന്റെ വിലയും അന്തസും നിലനിര്‍ത്തുവാന്‍ സഭ പോരാടുകയായിരിന്നു. നിരവധി പ്രതിഷേധങ്ങളും സമരങ്ങളും സഭയുടെയും പ്രോ-ലൈഫ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രാജ്യത്ത് നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 38 മില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് പ്രതിവര്‍ഷം രണ്ടായിരത്തില്‍ അധികം ഗര്‍ഭഛിദ്രം നിയമവിധേയമായി നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ രഹസ്യമായി ഒന്നരലക്ഷത്തോളം ഗര്‍ഭഛിദ്രം രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക