India - 2026
ലഹരിനിർമാർജന പദ്ധതി അഭിനന്ദനാർഹം: കെസിബിസി
പ്രവാചകശബ്ദം 05-06-2026 - Friday
കൊച്ചി: പുതിയ സർക്കാർ അധികാരത്തിലെത്തിയ ഉടൻ തന്നെ, ലഹരിനിർമാർജനത്തിനുള്ള പദ്ധതി 'ഓപ്പറേഷൻ തൂഫാൻ' പ്രഖ്യാപിച്ചിരിക്കുന്നത് അഭിനന്ദനാർഹമാണെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഈ പദ്ധതിക്കും തുടർനീക്കങ്ങൾക്കും എല്ലാവിധ പിന്തുണയും അറിയിക്കുകയാണെന്നും കേരളത്തിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പൂർണ സഹകരണം ലഹരിനിർമാർജന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എന്നും സർക്കാരിന് ഉണ്ടാകുമെന്നും കെസിബിസി സമ്മേളനത്തിന് പിന്നാലേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

















