News - 2024

അമോരിസ് ലെത്തീസിയയുടെ ഹിന്ദി പരിഭാഷ പുറത്തിറക്കി; അപ്പസ്‌ത്തോലിക പ്രബോധനം എല്ലാ വിശ്വാസികളിലേക്കും എത്തിക്കുവാന്‍ സഭയുടെ ശ്രമം

സ്വന്തം ലേഖകന്‍ 30-09-2016 - Friday

ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ' എല്ലാ വിശ്വാസികളുടെയും ഇടയിലേക്ക് എത്തിക്കുന്നതിനായി ഭാരതത്തിലെ കത്തോലിക്ക സഭ പ്രത്യേകം പദ്ധതികള്‍ നടത്തുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അമോരിസ് ലെത്തീസിയയുടെ ഹിന്ദി പതിപ്പ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പുറത്തിറക്കി. ഹിന്ദി പതിപ്പിന്റെ ആദ്യ കോപ്പി ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോയ്ക്കു നല്‍കിയാണ് കര്‍ദിനാള്‍ പ്രകാശന ചടങ്ങ് നിര്‍വഹിച്ചത്.

2014, 2015 വര്‍ഷങ്ങളില്‍ നടത്തപ്പെട്ട കുടുംബ സിനഡിന്റെ വെളിച്ചത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അപ്പസ്‌ത്തോലിക പ്രബോധനമായ അമോരിസ് ലെത്തീസിയ തയ്യാറാക്കിയത്. ശക്തമായ കുടുംബബന്ധങ്ങളെ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നതും കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയെ സംബന്ധിക്കുന്ന പിതാവിന്റെ അഭിപ്രായങ്ങളുമാണ് അപ്പോസ്‌ത്തോലിക പ്രബോധനത്തിന്റെ പ്രധാന ഉള്ളടക്കം.

സിസിബിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി കൗണ്‍സില്‍ വഴി അപ്പോസ്‌ത്തോലിക പ്രബോധനം കുടുംബങ്ങളിലേക്ക് എത്തിക്കുവാന്‍ ആവശ്യമായ നടപടികള്‍ മുന്‍കൂട്ടി നടപ്പിലാക്കിയിരുന്നു. വടക്കേ ഇന്ത്യക്കാരായ വിശ്വാസികള്‍ക്ക് വായിച്ചു മനസിലാക്കുന്നതിനായിട്ടാണ് അപ്പസ്‌ത്തോലിക പ്രബോധനം ഹിന്ദിയിലേക്ക് തര്‍ജമ ചെയ്തു പുറത്തിറക്കിയിരിക്കുന്നത്. വലിയ ഒരു വിഭാഗം ജനങ്ങളിലേക്ക് പാപ്പയുടെ സന്ദേശം എത്തുന്നതിന് ഈ നടപടി കാരണമാകും.

അതേ സമയം 'കത്തോലിക്ക കുടുംബങ്ങളും പ്രാദേശിക സഭകളുടെ കാരുണ്യ പ്രവര്‍ത്തികളും' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി എഷ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ വെച്ചു നടക്കും. മാര്‍പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനത്തെ കൂടുതല്‍ ആഴത്തില്‍ പഠിക്കുന്നതിനും പ്രായോഗികമായി ഇതിനെ നടപ്പിലാക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി അടുത്ത വര്‍ഷം ജനുവരിയില്‍ ഭോപ്പാലില്‍ സിസിബിഐയും പ്രത്യേക സിനഡ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 86