News - 2024

നൈജീരിയായില്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടു പോയി; രണ്ടര മില്യണ്‍ നൈജീരിയന്‍ നൈറ മോചനദ്രവ്യമായി നല്‍കണമെന്നു ആവശ്യം

സ്വന്തം ലേഖകന്‍ 29-09-2016 - Thursday

അബൂജ: നൈജീരിയായില്‍ അക്രമി സംഘം കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടു പോയി. 'ഫാദര്‍ ടാന്‍സി' മേജര്‍ സെമിനാരിയുടെ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ ഡിമ്മിനെയാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. വൈദികനെ മോചിപ്പിക്കണമെങ്കില്‍ രണ്ടരമില്യണ്‍ നൈജീരിയന്‍ നൈറ മോചനദ്രവ്യമായി നല്‍കണമെന്നും അക്രമികള്‍ ആവശ്യപ്പെട്ടു. നൈജീരിയന്‍ സംസ്ഥാനമായ അനാമ്പ്രയിലെ ഒനിട്ഷാ എന്ന സ്ഥലത്താണ് സംഭവം നടന്നത്.

നിവി രൂപതയുടെ വക്താവ് ഫാദര്‍ ഹൈജി അഗ്ഹൗലോര്‍ ആണ് വൈധികനെ തട്ടിക്കൊണ്ടു പോയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. സെപ്റ്റംബര്‍ 26-ാം തീയതിയാണ് സംഭവം നടന്നത്. മുസ്ലീം ഗോത്രവര്‍ഗക്കാരായ ഫുലാനി ഹെഡ്‌സ്മാന്‍ വിഭാഗത്തിലെ അക്രമികളാണ് വൈദികനെ തട്ടിക്കൊണ്ടു പോയതെന്നും ഫാദര്‍ ഹൈജി പറഞ്ഞു. ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മും മറ്റു രണ്ടു വൈദികരും എന്‍സൂക്ക എന്ന സ്ഥലത്തു നിന്നും ഒനിട്ഷായിലേക്ക് വാഹനത്തില്‍ വരുമ്പോഴാണ് സംഭവം നടന്നത്.

അക്രമികള്‍ വാഹനം വളഞ്ഞപ്പോള്‍ മൂന്നു വൈദികരും ഓടി രക്ഷപെടുവാന്‍ ശ്രമിച്ചു. എന്നാല്‍ ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മിനെ അക്രമികള്‍ കീഴ്‌പ്പെടുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. രക്ഷപെട്ട മറ്റു രണ്ടു വൈദികര്‍ക്കും അക്രമികളുടെ വെടിവയ്പ്പില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്.

ഫാദര്‍ എസിയോകാനായുടെ മാതാവിന്റെ മൃതസംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. മോചനദ്രവ്യം നല്‍കുന്ന കാര്യത്തില്‍ രൂപത ഇതുവരെ തീരുമാനം ഒന്നും കൈക്കൊണ്ടിട്ടില്ല. ഫാദര്‍ ഇമ്മാനുവേല്‍ ഡിമ്മ് സുരക്ഷിതനായി മടങ്ങി എത്തുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് രൂപതയുടെ വക്താവ് ഫാദര്‍ ഹൈജി അഗ്ഹൗലോര്‍ അപേക്ഷിച്ചു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 86