News - 2024

ബൈബിളിലെ സംഭവങ്ങളെ വിവരിക്കുന്ന പ്രത്യേക എക്‌സിബിഷന്‍ സംഘടിപ്പിച്ച് ശ്രീലങ്കയിലെ വിദ്യാര്‍ത്ഥികള്‍

സ്വന്തം ലേഖകന്‍ 28-09-2016 - Wednesday

കൊളംമ്പോ: കരുണയുടെ ജൂബിലി വര്‍ഷത്തില്‍, തങ്ങളുടെ കലാപരമായ താലന്തുകളെ ഉപയോഗിച്ച് എക്‌സിബിഷന്‍ ഒരുക്കി ശ്രീലങ്കയിലെ വിദ്യാര്‍ത്ഥികള്‍. 800-ല്‍ അധികം കുട്ടികളാണ് ക്രിസ്തുവിന്റെ കാരുണ്യപ്രവര്‍ത്തികളുടെയും, അത്ഭുതപ്രവര്‍ത്തികളുടെയും വിവിധ സംഭവങ്ങളെ വിവരിക്കുന്ന സ്റ്റാളുകള്‍ എക്‌സിബിഷന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ കരുണയുടെ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു നല്‍കിയ 'കരുണയുടെ വാതിലിന്റെ' മാതൃകയും കുട്ടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

കൊളംമ്പോയിലെ രണ്ട് ഇടവകകളിലായി മതബോധന ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികളാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിച്ചത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇതിനായുള്ള ഒരുക്കങ്ങള്‍ അവര്‍ തുടങ്ങിയിരുന്നു. കൊളംമ്പോയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന കനുവാനയിലെ സെന്റ് ജോസഫ് ദേവാലയത്തിലാണ് 23 സ്റ്റാളുകള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം കുട്ടികള്‍ സംഘടിപ്പിച്ചത്.

പരിപാടി സംഘടിപ്പിക്കുന്ന സെന്റ് ജോസഫ് ദേവാലയത്തില്‍ നിന്നുതന്നെ 650 കുട്ടികള്‍ പ്രദര്‍ശന സ്റ്റാളുകള്‍ നിര്‍മ്മിക്കുവാന്‍ രംഗത്ത് വന്നിരുന്നു. ഇവരെ കൂടാതെ ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ നിന്നും കുട്ടികള്‍ ബൈബിള്‍ സംഭവങ്ങളെ ചിത്രീകരിക്കുന്ന തങ്ങളുടെ കരകൗശല വസ്തുക്കളുമായി എക്‌സിബിഷനില്‍ പങ്കെടുക്കുവാന്‍ എത്തി.

കൊളംമ്പോ അതിരൂപതയുടെ യുവജനവിഭാഗം ഡയറക്ടറായ ഫാദര്‍ ഫ്രെഡി ശാന്തികുമാര്‍ ആണ് എക്‌സിബിഷനു വേണ്ട ക്രമീകരണങ്ങള്‍ കുട്ടികള്‍ക്കായി ചെയ്തു നല്‍കിയത്. ബൈബിളിലെ സംഭവങ്ങള്‍ തങ്ങളുടെ കലാപരമായ കഴിവിലൂടെ കുട്ടികള്‍ അവതരിപ്പിക്കുമ്പോള്‍, ദൈവത്തെ കുറിച്ചുള്ള അവരുടെ ബോധ്യമാണ് വെളിവാകുന്നതെന്ന് ഫാദര്‍ ഫ്രെഡി ശാന്തികുമാര്‍ പറഞ്ഞു. ശ്രീലങ്കയിലെ കത്തീഡ്രല്‍ ദേവാലയത്തിന്റെ മാതൃകയും, സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ കരുണയുടെ വാതിലിന്റെ മാതൃകയുമാണ് പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ നിര്‍മ്മിതികള്‍.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 86