India - 2026

കന്ധമാല്‍ ക്രൈസ്തവ വിരുദ്ധ കലാപം: കാണാതായ റിപ്പോർട്ട് കണ്ടെത്താൻ അന്വേഷണം

പ്രവാചകശബ്ദം 28-07-2026 - Tuesday

ഭൂവനേശ്വർ: ഒഡീഷയിലെ കന്ധമാലില്‍ നടന്ന ക്രൂരമായ ക്രൈസ്തവ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് എ.എസ്.നായിഡു കമ്മിഷൻ റിപ്പോർട്ട് അപ്രത്യക്ഷമായതി നെക്കുറിച്ച് അന്വേഷണം. സിഐഡി അന്വേഷണത്തിനാണു മുഖ്യമന്ത്രി മോഹൻ ചരൺ മാജി നിർദേശം വിഎച്ച്പി നേതാവ് സ്വാമി ലക്ഷ്‌മണാനന്ത സരസ്വതിയെ കൊലപ്പെടുത്തിയതിനെക്കുറിച്ചും പിന്നാലെ കന്ധമാലിൽ ക്രൈസ്‌തവ സമൂഹത്തിനുനേരെ നടന്ന ആസൂത്രിത അക്രമങ്ങളെക്കുറിച്ചുമാണ് എ.എസ്. നായിഡു കമ്മിഷൻ അന്വേഷിച്ചത്. ബിജുജനതാദൾ സർക്കാരിൻ്റെ ഭരണകാലത്തുണ്ടായ കലാപത്തെക്കുറിച്ചുള്ള അന്വേഷണ ചുമതല ഭൂവനേശ്വർ-കട്ടക് കമ്മീഷ്ണക്കായിരുന്നു.

2008 ആഗസ്റ്റ് 25-നാണ് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷമണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തീവ്രഹൈന്ദവവാദികള്‍ ക്രൈസ്തവരുടെ നേര്‍ക്ക് കടുത്ത അക്രമം അഴിച്ചുവിട്ടത്. അനേകം ക്രൈസ്തവരെ നിഷ്കരുണം കൊലചെയ്യുകയും, മുന്നൂറിലധികം ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും, പതിനായിരകണക്കിന് ക്രിസ്ത്യന്‍ ഭവനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തുകൊണ്ട് ഹിന്ദുത്വവാദികള്‍ നരനായാട്ട് നടത്തിയ കന്ധമാല്‍ ഇന്നും ക്രൈസ്തവരുടെ ഉള്ളിലെ തീരാവേദനയാണ്.


Related Articles »