India - 2026
കുറവിലങ്ങാട് ബൈബിൾ കൺവൻഷന്‍ 29 മുതൽ
പ്രവാചകശബ്ദം 26-08-2026 - Wednesday
കുറവിലങ്ങാട്: എട്ട് നോമ്പിനു ഒരുക്കമായി പതിനൊന്നാമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷന്‍ 29 മുതൽ സെപ്റ്റംബർ ഒന്നുവരെ നടക്കും. കൺവെൻഷന്‍ വയനാട് വടുവൻചാൽ അനുഗ്രഹ റിട്രീറ്റ് സെൻ്റർ ഡയറക്‌ടർ ഫാ. മാത്യു വയലാമണ്ണിൽ നേതൃത്വം നൽകും. വൈകുന്നേരം നാലുമുതൽ ഒന്‍പതു വരെയാണ് കൺവൻഷൻ. കൗൺസലിംഗിനും കുമ്പസാരത്തിനും പ്രത്യേക ക്രമീകരണങ്ങളുണ്ട്. 30, 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ ഒരുക്കിയിട്ടുള്ള കൗൺസലിംഗിന് അനുഗ്രഹ റിട്രീറ്റ് സെൻ്റർ നേതൃത്വം നൽകും. 29, 31, സെപ്റ്റംബർ ഒന്ന്, നാല് തീയതികളിലാണ് കുമ്പസാരത്തിന് ക്രമീകരണം.
കുറവിലങ്ങാട് നസ്രാണി മഹാസംഗമ വാർഷിക ദിനമായ സെപ്റ്റംബർ ഒന്നിന് രാവിലെ 7.30ന് ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി തിരുനാൾ കൊടിയേറ്റും. 4.30ന് പാലാ രൂപത മുഖ്യവി കാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. സെപ്റ്റംബർ രണ്ടിന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. കുര്യൻ താമരശേരിയും മൂന്നിന് ഇടുക്കി രൂപതയിലെ നെടുങ്കണ്ടം പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. തോമസ് വട്ടമലയും അഞ്ചിന് ചങ്ങനാശേരി അതിരൂപതയിലെ കുടമാളൂർ പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോർജ് മംഗലത്തിലും വിശുദ്ധ കുർബാനയർപ്പിക്കും. എട്ടിന് 10ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറ ങ്ങാട്ട് തിരുനാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകും.

















