News

മെക്സിക്കന്‍ തെരുവുകളിൽ ഇനി സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍

പ്രവാചകശബ്ദം 01-09-2026 - Tuesday

മൊണ്ടെറെ (മെക്സിക്കോ): കത്തോലിക്ക ദേവാലയങ്ങളോ നിത്യാരാധന ചാപ്പലുകളോ ഇല്ലാത്ത പ്രദേശങ്ങളിൽ പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും സൗകര്യമൊരുക്കുന്നതിനായി, മെക്സിക്കോയിലെ മോണ്ടെറെയ് അതിരൂപത ഒരുക്കിയ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു. "വിശുദ്ധ കുർബാനയിലെ യേശുവിന്റെ സാന്നിധ്യം എല്ലായിടത്തും എത്തിക്കുക" എന്ന ഒറ്റ ലക്ഷ്യംവെച്ചാണ് മെക്സിക്കന്‍ രൂപത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഇടവക ദേവാലയങ്ങളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കും സാധാരണക്കാരായ ജനങ്ങൾക്കും വിശുദ്ധ കുർബാനയുടെ സാന്നിധ്യവും പ്രാർത്ഥനാ അന്തരീക്ഷവും ലഭ്യമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഒരു വാൻ പ്രത്യേകം രൂപമാറ്റം നടത്തി രൂപകല്‍പ്പന ചെയ്താണ് ഈ സഞ്ചരിക്കുന്ന ദിവ്യകാരുണ്യ ആരാധന ചാപ്പല്‍ തയ്യാറാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങൾ, ജനവാസ മേഖലകൾ, പള്ളികൾ കുറവുള്ള പ്രാദേശിക പ്രദേശങ്ങൾ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദിവ്യകാരുണ്യ സാന്നിധ്യം അനുഭവിക്കുവാനും പ്രാര്‍ത്ഥിക്കുവാന്നും ഇത് സൗകര്യമൊരുക്കുന്നു.

യാത്രാമധ്യേ നിശ്ചിത സ്ഥലങ്ങളിൽ വാഹനം നിർത്തി ജനങ്ങൾക്ക് ശാന്തമായി പ്രാർത്ഥിക്കാനും ധ്യാനിക്കാനുമുള്ള അവസരം നൽകുന്നു മൊണ്ടെറെ അതിരൂപതയുടെയും ജീവകാരുണ്യ സംഘടനകളുടെയും സംയുക്ത ഇടപെടലിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. നഗരത്തിലെ ജനങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയും പ്രത്യാശയും പകരാന്‍ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ സഹായിക്കുമെന്ന് അതിരൂപത നേതൃത്വം പ്രതീക്ഷ പ്രകടിപ്പിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »