News - 2024
ക്രിസ്തുവിലും കത്തോലിക്ക സഭയിലുമുള്ള വിശ്വാസത്തെയാണ് താന്‍ ഏറ്റവും വിലമതിക്കുന്നതെന്ന് പ്രശസ്ത ബേസ്ബോള്‍ താരം റെയാന്‍ ഹോവാര്‍ഡ്
സ്വന്തം ലേഖകന്‍ 05-10-2016 - Wednesday
ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ തന്റെ കത്തോലിക്ക വിശ്വാസം വീണ്ടും തുറന്നു പറഞ്ഞു യുഎസിലെ പ്രശസ്ത ബേസ്ബോള്‍ താരം റെയാന്‍ ഹോവാര്‍ഡ്. ജീവിതത്തിലെ പ്രശസ്തിയുടെയും, പ്രതിസന്ധികളുടെയും മധ്യത്തില്‍ തന്നെ കൈവിടാത്ത യേശുക്രിസ്തുവിനെ എന്നും ആരാധിക്കുമെന്നും കത്തോലിക്ക വിശ്വാസമാണ് തനിക്ക് ഈ പരിശീലനം നല്‍കിയതെന്നും റെയാന്‍ ഹോവാര്‍ഡ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഫിലോഡല്‍ഫിയായിലെ സിറ്റിസണ്‍ ബാങ്കില്‍ ന്യൂയോര്‍ക്ക് മീറ്റ്‌സിന് എത്തിയതായിരുന്നു റെയാന്‍ ഹോവാര്‍ഡ്. അരിയാന എന്ന തന്റെ കൊച്ചുമകളേയും ഡാരിയന്‍ എന്ന 15-കാരനായ മൂത്ത മകനേയും കൂട്ടിയാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തിന് എത്തിയത്.
"എന്റെ വിശ്വാസം എന്നു പറയുന്നത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും, ഞാന്‍ ഏറ്റവും വിലമതിക്കുന്നതുമാണ്. ഞാന്‍ ഒരു കത്തോലിക്ക വിശ്വാസിയാണ്. അമേരിക്കയിലെ അറിയപ്പെടുന്ന താരമായ എനിക്ക് എന്റെ വിശ്വാസം മറച്ചു പിടിക്കേണ്ട ആവശ്യമില്ല. ക്രിസ്തുവില്‍ നിങ്ങള്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ ആരില്‍ നിന്നും അത് മറച്ചു പിടിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പ്രവര്‍ത്തിയിലൂടെ വേണം വിശ്വാസം വെളിപ്പെടുവാന്‍". റെയാന്‍ ഹോവാര്‍ഡ് പറഞ്ഞു.
യുഎസ് ബേസ്‌ബോള്‍ മത്സരങ്ങളിലെ ഏറ്റവും മൂല്യമേറിയ താരമാണ് റെയാന്‍ ഹോവാര്‍ഡ്. സെന്റ് ലൂയിസിലെ മിസൈറിയില്‍ വളര്‍ന്ന റെയാന്‍ ഹോവാര്‍ഡ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് കത്തോലിക്ക വിദ്യാലയത്തിലാണ്. 2012-ല്‍ ക്രിസ്റ്റല്‍ ക്യാമ്പ്‌ബെല്ലിനെ വിവാഹം കഴിച്ച് കുടുംബ ജീവിതം ആരംഭിച്ച റിയാന്‍ ഹോവാര്‍ഡ്, നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും നല്‍കി വരുന്നു. ഇതിന് മുന്‍പും റെയാന്‍ ഹോവാര്‍ഡ് തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക