News - 2025

അമേരിക്കയിൽ രണ്ടു വധശിക്ഷകൾ നിറുത്തിവച്ചു. വധശിക്ഷാ വിരുദ്ധ നീക്കത്തിന് മാർപാപ്പയുടെ നീക്കം ശക്തി പകരുന്നു.

അഗസ്റ്റസ് സേവ്യർ 01-10-2015 - Thursday

United States: ജോർജിയയിലെ കെല്ലി ജിസാൻഡനർ വധശിക്ഷയ്ക്ക് വിധേയയായി. പക്ഷേ, ഒക്ക് ഹോമയിലും വിർജീനിയയിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടു പേർക്ക് മറ്റു മാർഗ്ഗങ്ങൾ ആരായാൻ ഒരു മാസത്തിലധികം സമയം ലഭിക്കുന്നു.

വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ കാര്യത്തിലുണ്ടായ ഒരു അവ്യക്തതയാണ് വധശിക്ഷകൾ മാറ്റി വയ്ക്കുന്നതിലേക്ക് നയിച്ചത്.

U.S കോൺഗ്രസിൽ, വധശിക്ഷ നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രസംഗത്തിനു ശേഷം, പിതാവ് ഞായറാഴ്ച U.S -ൽ നീന്നും മടങ്ങുമ്പോൾ അമേരിക്കൻ ജയിലറകളിൽ മൂന്നു പേർ വധശിക്ഷ കാത്ത് കിടപ്പുണ്ടായിരുന്നു. ചൊവ്വാഴ്ചത്തേക്ക് വധശിക്ഷ നടപ്പാക്കേണ്ട ജോർജിയയിലെ കെല്ലി ജിസാൻഡെനർ, ബുധനാഴച വധശിക്ഷയ്ക്ക് വിധേയനാക്കേണ്ട ഓക്കഹോമ ജയിലിലെ റിച്ചാർഡ് ഗ്ലോസിപ്പ്, പിന്നെ വിർജീനിയയിലെ ആൽഫ്രെഡോ പ്രീറ്റോ.

കെല്ലി ജിസാൻഡെനറുടെ വധശിക്ഷ നടപ്പായതോടെ പിതാവിന്റെ US - കോൺഗ്രസിലെ പ്രസംഗം വ്യർത്ഥമായി എന്ന് കരുതപ്പെട്ടിരുന്നു. 70 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു സ്ത്രീ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടത്.

പക്ഷേ, വളരെ നടകീയമായി, പിന്നീടുള്ള രണ്ട് വധശിക്ഷകളും നിറുത്തിവയ്ക്കപ്പെട്ടു. ഓക്കഹോമ ഗവർണർ മേരി ഫാളിങ്ങ് അവസാന നിമിഷത്തിൽ ഇടപെട്ടുകൊണ്ടാണ് ഗ്ലോസിപ്പിന്റെ വധശിക്ഷ നിറുത്തിവെച്ചത്. കഴിഞ്ഞ 19-ാം തീയതി പിതാവ് ഗവർണർ മേരി ഫാളിങ്ങിന് വധശിക്ഷ നിറുത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് എഴുത്തയച്ചിരുന്നു. ഗ്ലോസിപ്പിന്റെ വധശിക്ഷ US-ൽ വലിയൊരു വിവാദ വിഷയമായിരുന്നു. തന്റെ തൊഴിൽ ദാതാവിനെ വധിക്കാൻ പ്രേരണ ചെലുത്തിയെന്ന് ആരോപിച്ചാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്.

കൊലപാതകം നടത്തിയ ജസ്റ്റിൻ സ്നീഡ് കുറ്റസമ്മതം നടത്തിയതോടെ വധശിക്ഷയിൽ നിന്നും രക്ഷപെട്ടു. ഈ ജസ്റ്റിൻ സ്നീഡിന്റെ സാക്ഷിമൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഗ്ലോസിപ്പ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

പക്ഷേ, ഗവർണർ വധശിക്ഷ മാറ്റി വെച്ചത് ഈ വക കാരണങ്ങൾ കൊണ്ടല്ല.വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന മൂന്നു മരുന്നുകളിൽ ഒരെണ്ണത്തിന് ഒരു അപാകത കണ്ടെത്തിയതിനെ തുടർന്നാണ് വധശിക്ഷ മാറ്റി വെച്ചത്

നവംബർ ആറാം തീയതിയിലേക്കാണ് വധശിക്ഷ മാറ്റി വെച്ചത്. പുതിയ അവസരങ്ങൾ തേടാൻ 35 ദിവസങ്ങൾ കൂടി പ്രതിഭാഗത്തിന് ലഭിക്കുകയാണ്.

കൊലപാതക പരമ്പര നടത്തിയ ആൽഫ്രഡൊ പ്രീറ്റോ യുടെ വധശിക്ഷയും മാറ്റിവെയ്ക്കപ്പെട്ടു. ഈ കേസിൽ പ്രതി കുറ്റം ചെയ്തതായി തെളിവുകൾ ഉണ്ട്. പ്രതിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു കൊണ്ടിരിക്കുന്ന കേസാണിത്. ഓക്കഹോമയിലെ ഗവർണറുടെ തീരുമാനം വന്ന് മണിക്കൂറുകൾക്കകം വിർജീനിയയും വധശിക്ഷ നിറുത്തിവച്ചു. കുറ്റവാളികൾക്ക് നീതി ലഭ്യമാക്കുന്ന ടെക്‌സാസ് സർക്കാറിന്റെ ഒരു വകുപ്പാണ് വധശിക്ഷയ്ക്കു വേണ്ടിയുള്ള മരുന്ന് വിതരണം ചെയ്യുന്നത് പ്രീറ്റോയുടെ വക്കീൽ ഈ മരുന്നിന്റെ ഉപയോഗത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

വധശിക്ഷകൾ മാറ്റിവയ്ക്കപ്പെട്ടതും, വധശിക്ഷ നിറുത്തലാക്കണം എന്ന പിതാവിന്റെ അഭ്യർത്ഥനയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇതേ വരെ തെളിഞ്ഞിട്ടില്ല. ഒറ്റനോട്ടത്തിൽ, ശിക്ഷകൾ ഇളവ് ചെയ്യപ്പെട്ടിട്ടില്ല.

പക്ഷേ, വധശിക്ഷാ വിരുദ്ധ പ്രചാരണത്തിന് പിതാവിന്റെ ഇടപെടൽ വലിയൊരു പ്രചോദനമാണ് നൽകുന്നത്. താൻ കുറ്റവാളികളുടെ കേസുകളല്ല, അവരുടെ മുഖമാണ് ദർശിക്കുന്നത് എന്ന് മാർപാപ്പ പറയുകയുണ്ടായി.

കെല്ലി വധശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്നതിന് തൊട്ടുമുമ്പ് പാടിയ “Amazing Grace” എന്ന പ്രസിദ്ധമായ ആംഗ്ലോ സാക്‌സൻ കീർത്തനമാണ് ഇതോടനുബന്ധിച്ച് ഏറ്റവും ഒടുവിലത്തെ സന്ദേശമായി നമ്മുടെയടുക്കൽ ഉള്ളത്.

വധശിക്ഷ അവസാനിച്ചിട്ടില്ല. പക്ഷേ, ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടൽ വധശിക്ഷയുടെ കാര്യത്തിൽ നിർണ്ണായകമായ തീരുമാനങ്ങളെടുക്കാൻ ഇടയാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More Archives >>

Page 1 of 8