Meditation. - November 2024
ദൈവവും മനുഷ്യനുമായുള്ള ബന്ധം
സ്വന്തം ലേഖകന്‍ 30-11-2022 - Wednesday
"ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ" (ഉത്പത്തി 1:26).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 30
മനുഷ്യന് ദൈവം ഒരു ലോകം മാത്രമല്ല നല്‍കിയത്, അവിടുന്ന് തന്നെ തന്നെ നല്‍കുക കൂടിയാണ് ചെയ്തത്. ദൈവം സ്വയം നല്‍കുന്നതോടൊപ്പം, തന്റെ രഹസ്യങ്ങളില്‍ പങ്ക് ചേരാന്‍ മനുഷ്യനെ അനുവദിക്കുകയും ചെയ്തു. വ്യക്തികളുടെ രൂപീകരണവും കൂട്ടായ്മയുമാണ് അത് ലക്ഷ്യമാക്കുന്നത്. തുടക്കം മുതലേ അത് ചിത്രീകരിക്കുന്നത് 'കൂട്ടായ്മ'യുടെ രൂപമാണ്. ദൈവവുമായി അടുപ്പവും വ്യക്തിബന്ധവും സൗഹൃദവും സ്ഥാപിക്കാനാണ് മനുഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവം മനുഷ്യനുമായി അടുക്കുവാനാഗ്രഹിക്കുന്നു. തന്റെ പദ്ധതികള്‍ മനുഷ്യനുമായി പങ്കുവയ്ക്കുവാനാഗ്രഹിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.12.78).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.