India - 2025

ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ വയോജനങ്ങളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു

സ്വന്തം ലേഖകന്‍ 24-12-2016 - Saturday

കൊച്ചി: വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് ഡോ.ജോസഫ് കളത്തിപറമ്പില്‍ എറണാകുളം ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ വയോജനങ്ങളൊടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു. മുന്‍പ് നിരവധി തവണ ഹൗസ് ഓഫ് പ്രൊവിഡന്‍സ് സന്ദര്‍ശിച്ചിട്ടുള്ള അദേഹം ഇനിയും സാധിക്കുന്ന അവരങ്ങളിലെല്ലാം അവരോടൊപ്പമായിരിക്കാന്‍ തല്പരനാണെന്ന് അറിയിക്കുകയും അഗതി മന്ദിരത്തില്‍ താമസിക്കുന്ന എല്ലാ വ്യദ്ധ ജനങ്ങളെയും വ്യക്തിപരമായി കണ്ട് ഏവര്‍ക്കും ക്രിസ്തുമസ് സമ്മാനങ്ങള്‍ നല്കുകയും ചെയ്തു.

ഹൗസ് ഓഫ് പ്രൊവിഡന്‍സ് മദര്‍ സുപ്പീരിയര്‍ സി.മേരി പോള്‍, റവ.ഫാ.ജെറോം ചമ്മിണികോടത്ത്, ഇ.എസ്.എസ്.എസ്. ഡയറക്ടര്‍ റവ.ഫാ.ആന്റണി റാഫേല്‍ കൊമരന്‍ചാത്ത്, അസി.ഡയറക്ടര്‍ ഫാ.ജോബ് കുണ്ടോണി, എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.