News - 2024

സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ 'മഡോണ ഓഫ് ദ മിറാക്കിള്‍' ഇന്നും നാളെയും പ്രദര്‍ശിപ്പിക്കും

സ്വന്തം ലേഖകന്‍ 31-12-2016 - Saturday

വത്തിക്കാന്‍: ഡൊമനിക്കോ ബാര്‍ട്ടോളനിയുടെ പ്രശസ്ത ചിത്രരചനയായ 'മഡോണ ഓഫ് ദ മിറാക്കിള്‍' സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പ്രദര്‍ശിപ്പിക്കും. പുതുവര്‍ഷതലേന്നായ ഇന്നും, പുതുവര്‍ഷ ദിനമായ നാളെയും ചിത്രം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പ്രതിഷ്ഠിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ രണ്ടു ദിവസങ്ങളിലും ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനകളും അര്‍പ്പിക്കുന്ന വേദിയില്‍ വിശ്വാസികള്‍ക്ക് ചിത്രം വീക്ഷിക്കുവാന്‍ സാധിക്കും. ഇക്കഴിഞ്ഞ 28-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ പൊതുപ്രസംഗം നടത്തിയ പോള്‍ ആറാമന്‍ ഓഡിറ്റോറിയത്തില്‍ ചിത്രം സ്ഥാപിച്ചിരുന്നു.

സാധാരണയായി ഈ ചിത്രം റോമിലെ സാന്റ് ആന്‍ഡ്രിയ ഡെല്ലെ ഫ്രെറ്റെ ബസലിക്കായിലാണ് സൂക്ഷിക്കാറുള്ളത്. 1842 ജനുവരിയില്‍ സാന്റ് ആന്‍ഡ്രിയ ബസിലിക്കയില്‍ അല്‍ഫോണ്‍സേ റാറ്റിസ്‌ബോണി എന്ന ജൂതമതവിശ്വാസിയ്ക്കു ദൈവമാതാവ് ദര്‍ശനം നല്‍കിയതിനെ അനുസ്മരിക്കുവാനാണ് മഡോണ ഓഫ് ദ മിറക്കിള്‍ ചിത്രം വരയ്ക്കപ്പെട്ടത്. അല്‍ഫോണ്‍സ് റാറ്റിസ്‌ബോണിയുടെ കല്യാണം നിശ്ചയം കഴിഞ്ഞ സമയത്ത് ഉല്ലാസയാത്രയുടെ ഭാഗമായാണ് സാന്റ് ആന്‍ഡ്രിയ ഡെല്ലെ ഫ്രെറ്റെ ബസിലിക്കായില്‍ അദ്ദേഹം എത്തിയത്. അവിടുന്ന് പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ചതിനെ തുടര്‍ന്നു അല്‍ഫോണ്‍സ് കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നു വരികെയായിരിന്നു. പിന്നീട് അദ്ദേഹം ജെസ്യൂട്ട് സഭയില്‍ വൈദികനായി.

'കോണ്‍ഗ്രിഗേഷന്‍ ഓഫ് ഔര്‍ ലേഡി ഓഫ് സിയോണ്‍' എന്ന സഭയുടെ സ്ഥാപകന്‍ കൂടിയാണ് ഫാദര്‍ അല്‍ഫോണ്‍സ് റാറ്റിസ്‌ബോണി. പരിശുദ്ധ ദൈവമാതാവ് ഫാദര്‍ അല്‍ഫോണ്‍സോയ്ക്കു ദര്‍ശനം നല്‍കിയതിന്റെ 175-ാം വാര്‍ഷിക ആഘോഷങ്ങളുടെ തുടക്കം എന്ന നിലയിലാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ മഡോണ ഓഫ് ദ മിറക്കിള്‍ ചിത്രം സ്ഥാപിക്കുന്നതെന്നു സാന്‍റ് ആന്‍ഡ്രിയ ഡെല്ലെ ഫ്രെറ്റെ ദേവാലയത്തിന്റെ വികാരിയായ ഫാദര്‍ ഫ്രാന്‍സിസ്‌കോ ട്രിബിസോന്‍ഡാ പറഞ്ഞു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 123