News - 2025
അന്ത്യവിധി ദിവസം യേശു നിങ്ങളോട് എന്തായിരിക്കും ചോദിക്കുക? ഫ്രാൻസിസ് പാപ്പാ മറുപടി പറയുന്നു
അഗസ്റ്റസ് സേവ്യർ 16-11-2015 - Monday
'നിങ്ങൾ പളളിയിൽ പോയോ, വേദോപദേശത്തിൽ നിങ്ങളെന്തു ചെയ്തു' ഈ വക കാര്യങ്ങളെല്ലാം ക്രൈസ്തവ ജീവിതത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളാണെങ്കിലും, അന്ത്യവിധിനാളിൽ നിങ്ങൾ കർത്താവിന് കണക്കു കൊടുക്കേണ്ടി വരുന്നത്, നിങ്ങൾ പാവപ്പെട്ടവരോട് എങ്ങിനെ പെരുമാറി എന്നതിനാണ് എന്ന്, പിതാവ് ഞായറാഴ്ച്ച ലൂഥറൻ സമൂഹത്തിലെ അംഗങ്ങളാട് ആഹ്വാനം ചെയ്തു.
"ദൈവം എല്ലാ സമ്പത്തിന്റെയും ഉടമയാണ്; എന്നിട്ടും ലോകത്തെ സമ്പന്നമാക്കാൻ വേണ്ടി സ്വയം ദരിദ്രനായി ജീവിച്ചു. കഷ്ടപ്പെടുന്നവർക്കുള്ള സാന്ത്വനമാണ് സുവിശേഷത്തിന്റെ സത്ത."
യേശുവിന്റെ, സ്വയം തിരഞ്ഞെടുത്ത കുരിശു മരണംതന്നെ, പാപവും കഷ്ടപ്പാടുകളും കൊണ്ട് ഉഴലുന്ന "മനുഷ്യവംശത്തിന്റെ സേവനത്തിനായിരുന്നു. യേശുവിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, നാം ഉത്തരം പറയേണ്ടി വരും. നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങൾ എന്ത് ചെയ്തു? സ്വന്തം സുഭിക്ഷതയ്ക്ക് ചുറ്റും നിങ്ങൾ മതിലുകൾ പണിയുകയാണോ ചെയ്തത്? അതോ, വിശക്കുന്നവരെ നിങ്ങൾ വിരുന്നിന് വിളിച്ചുവോ? അന്ത്യവിധി നാളിൽ അതിനെ ചൊല്ലിയായിരിക്കും യേശു തീരുമാനിക്കുക.?"
ലുധറൻ സമൂഹത്തോടൊത്ത് പ്രാർത്ഥനയിൽ പങ്കെടുത്ത പിതാവ് പിന്നീട്, അവിടത്തെ മതാദ്ധ്യക്ഷന്മാർ, മറ്റംഗങ്ങൾ എന്നിവരുമായി ചർച്ചയിൽ പങ്കു ചേർന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ 13-ാം അദ്ധ്യായത്തിൽ പൃതിപാദിക്കുന്ന അന്ത്യവിധി നാളുകളെ പറ്റിയാണ് പിതാവ് വിശദീകരിച്ചത്.
"പണ്ഡിതരായ നിയമജ്ഞർ, തങ്ങളുടെ പാണ്ഡിത്യം മറ്റുള്ളവരെ കാണിക്കാൻ വേണ്ടി സംസാരിച്ചപ്പോൾ, യേശു അനുകമ്പയോടെടെയാണ് സംസാരിച്ചത്."
"ജനങ്ങൾ യേശുവിന്റെ അനുയായികളായി. കാരണം യേശുവിന്റെ വാക്കുകളിൽ സ്നേഹവും രക്ഷയുമുണ്ടായീരുന്നു."
"അദ്ദേഹം എപ്പോഴും, വിശ്വസിക്കുന്നവരുടെ കൂടെയുണ്ട്, അവർക്ക് തുണയും മാർഗ്ഗദർശനവും നൽകി കൊണ്ട്. അതിന് ഉത്തമമായ ഉദാഹരണമാണ്, എമ്മാവൂസ് യാത്രയിൽ ഉചിതമായ സമയത്ത്, വിശ്വാസം പുന:സ്ഥാപിച്ചുകൊണ്ട് യേശു ശിഷ്യരുടെ കൂടെ കൂടിയത്."
"ലുധറൻസായാലും കത്തോലിക്കരായാലും, നമുക്ക് എല്ലാവർക്കും തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. നമ്മൾ എത് ഭാഗത്താണ്? സേവനമോ സുഖലോലുപതയോ, ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത്?"
വ്യത്യസ്ഥ സമൂഹങ്ങളാണെങ്കിലും, നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാനും സേവനം ചെയ്യാനും കഴിയുമെന്ന്, പിതാവ് അഭിപ്രായപ്പെട്ടു.
പിന്നീട് ലൂധറൻ സമൂഹത്തിന്റെ മൂന്ന് ചോദ്യങ്ങൾക്ക് പിതാവ് ഉത്തരം നൽകി.
മാർപാപ്പയെന്ന നിലയിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്താണെന്നു, 8 വയസ്സുകാരൻ ജൂലിയസ് ചോദിച്ചപ്പോൾ, പിതാവ് പ്രതിവചിച്ചു: "ഞാൻ ഒരു പുരോഹിതനാണെന്നത്, ഒരു അജപാലകനാണെന്നത്, അതാണ് എനിക്ക് ഏറ്റവും തൃപ്തി നൽകുന്ന കാര്യം!"
"മാർപാപ്പ ഒരു മെത്രാനാണ്, ഒരു പുരോഹിതനാണ്, അജപാലകനാണ്. മാർപാപ്പ ഒരു മാർപാപ്പ മാത്രമായിരുന്നാൽ, വലിയ സ്ഥാനമാണത്. പക്ഷേ, നേരിട്ടുള്ള അജപാലനമാണ്, എനിക്ക് കൂടുതൻ സന്തോഷവും തൃപ്തിയും നൽകുന്നത്."
ഒരു റോമൻ ക്രിസ്ത്യനെ വിവാഹം കഴിച്ച ആങ്കെ ദ് ബെർണാർഡിനീസ്, തനിക്കും ഭർത്താവിനും ഒരുമിച്ച് ദിവൃകാരുണ്യം സ്വീകരിക്കാൻ സാധ്യമാണോ എന്ന് ചോദിച്ചപ്പോൾ, "ഇപ്പോഴത്തെ സഭാ നിയമങ്ങളനുസരിച്ച് അത് എളുപ്പമല്ല" എന്ന് പിതാവ് മറുപടി പറഞ്ഞു.
"നമ്മളെല്ലാം ജ്ഞാനസ്നാനപെട്ടവരാണ്. ഇന്ന് ഞാൻ നിങ്ങളോടൊത്ത് പ്രാർത്ഥിച്ചതു പോലെ, നമ്മൾ പരസ്പരം പ്രാർത്ഥനകളിൽ പങ്കെടുത്താൽ, കർത്താവിന്റെ തിരുവത്താഴത്തിന് നമുക്കെല്ലാം ഒരുമിച്ച് പങ്കെടുക്കാൻ കഴിയും."
"നമ്മളെല്ലാം ഒരേ ജ്ഞാനസ്നാനം, ഒരേ ദൈവം, ഒരേ വിശ്വാസം പങ്കിടുന്നവരാണ്."
പക്ഷേ, ദിവ്യകാരുണ്യ സ്വീകരണത്തിലുൾപ്പടെ, വിശ്വാസ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിന്, അതിനായി നിയോഗിക്കപ്പെട്ട ഓഫീസുകൾ ഉണ്ടെന്ന്, പിതാവ് അവരെ ഓർമ്മപ്പെടുത്തി.
ആഫ്രിക്കയിൽ നിന്നുമുള്ള ചെറുപ്പക്കാരായ 80 അമ്മമാരേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നഭ ജെർ ട്രൂട് വീണ്മെർ (ഇപ്പോൾ ലുധറൻ സഭയുടെ ട്രഷറർ) അറിയാനാഗ്രഹിച്ചത്, അഭയാർത്ഥികൾക്കെതിരെ രാജൃങ്ങൾ അതിർത്തികൾ അടയ്ക്കുന്ന കാര്യത്തിൽ, ക്രൈസ്തവർക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നതാണ്.
അതിന് മറുപടിയായി പിതാവ്, ബാബേലിന്റെ ഗോപുരത്തിന്റെ അന്തരാർത്ഥം വിശദീകരിച്ചു. "പണവും അധികാരവുമുള്ളവർക്ക്, അശക്തരെ പുറത്താക്കി സ്വന്തം രക്ഷ ഒരുക്കുന്ന മാർഗ്ഗങ്ങളാണ്, മതിലുകളും കോട്ടകളും. അവ ആളുകളെ വേർതിരിക്കുന്നു."
ഈ മതിലുകൾക്കുള്ള പ്രതിവിധി ഒന്നേയുള്ളു.. "സേവനം"
"യേശു തന്റെ ശിഷ്യരുടെ കാലുകൾ കഴുകുന്നത് ആ സേവനത്തിന്റെ പ്രതീകമാണ്.
മതിലിനുള്ളിൽ, കോട്ടയ്ക്കുള്ളിൽ, സുരക്ഷിതരാണ് എന്ന് അവർ കരുതുന്നു. പക്ഷേ, അന്ത്യത്തിൽ, അത് അവർക്കു തന്നെ ഒരു തടവറയായി തീരുന്നു. സേവനത്തിൽ നിന്നും അകന്നുള്ള അവരുടെ ജീവിതം, ആത്മാവിന്റെ മരണമാണ്. ചിലർ അടഞ്ഞ ഹൃദയങ്ങളോടെ ജീവിക്കുന്നത് നാം കാണുന്നു. ആത്മാവിന് അന്ധത ബാധിച്ച അവർക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
മരണാസന്നരായ പാവങ്ങൾക്ക് അന്ത്യനാളുകൾ സന്തോഷ പ്രദമാക്കാൻ പ്രയത്നിച്ച, മദർ തെരേസ പോലും ആക്ഷേപിക്കപ്പെടുന്നു. മദർ തെരേസയുടെ പ്രവർത്തി യാതൊരു മാറ്റങ്ങളുമുണ്ടാക്കിയില്ലെന്നും അത് സമുദ്രത്തിൽ ഒരു തുള്ളിശുദ്ധജലം പകരുന്നു പോലെയുള്ളവെന്നും ചിലർ അഭിപ്രായപ്പെടുന്നു.
ആ ഒരു തുള്ളി ജലം ചേർന്നതോടെ സമുദ്രം പഴയ സമുദ്രമല്ലാതായി മാറുന്നു." അദ്ദേഹം പറഞ്ഞു.