News - 2025

മദർ തെരേസയുടെ വിശുദ്ധനാമകരണം : മാധ്യമ അഭ്യൂഹങ്ങൾക്ക് വ്യക്തത നൽകികൊണ്ട് വത്തിക്കാൻ  വൃത്തങ്ങൾ

അഗസ്റ്റസ് സേവ്യ൪ 19-11-2015 - Thursday

മദർ തെരേസയുടെ നാമകരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ തുടരുകയാണെന്നും, ഔദ്യോഗികമായി അത് പൂർത്തിയാവുകയോ, പ്രഖ്യാപനത്തിന് ഒരു ദിവസം തിരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ലെന്നും,  വത്തിക്കാൻ പ്രസ് ഓഫീസ്, CNA യോട് വെളിപ്പെടുത്തി.

വിശുദ്ധനാമകരണ പ്രക്രിയയെ പറ്റി തെറ്റായ അഭ്യൂഹങ്ങൾക്കിടയിലും, മദർ തെരേസയുടെ നാമകരണവുമായി ബന്ധപ്പെട്ട് പഠനം നടന്നു വരികയാണെന്നും,  പക്ഷേ, നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും,  വത്തിക്കാൻ പ്രസ് ഓഫീസിന്റെ വൈസ് ഡയറക്ടർ Fr. സിരോ ബെനഡിറ്റിനി കത്തോലിക് ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.

മദർ   തെരേസയുടെ നാമകരണത്തിന്,  സഭാ നിയമങ്ങളുടെ തടസ്സങ്ങളൊന്നുമില്ലെങ്കിലും,  'വിശുദ്ധപദവിയ്ക്കുള്ള  നടപടി ക്രമങ്ങൾ' പൂർത്തിയാക്കി, മാർപാപ്പയുടെ സമ്മതം ലഭിച്ചു കഴിഞ്ഞാൽ മാത്രമേ,  ഒരു തിയതി നിശ്ചയിക്കാൻ  കഴിയു എന്നും അദ്ദേഹം CNA യേ അറിയിച്ചു.

എന്നാൽ ഇതിനിടെ മദർ തെരേസയുടെ നാമകരണവുമായി ബന്ധപ്പെട്ട്,  അടുത്ത മാസം കർഡിനാൾമാരുടെ ഒരു യോഗം വിളിച്ചുകൂട്ടും എന്ന്,  വത്തിക്കാൻ ഇൻസൈഡർ റിപ്പോർട്ട് ചെയ്തതിനെ പറ്റി താൻ അറിഞ്ഞിട്ടില്ലെന്ന് Fr. ബെനഡിറ്റിനി  വെളിപ്പെടുത്തി.

മദർ തെരേസയുടെ നാമകരണം 2016  സെപ്തംബറിൽ നടത്താൻ തീരുമാനമെടുത്തതായി,  കഴിഞ്ഞ ദിവസം ഇറ്റലിയിലെ ന്യൂസ് ഏജൻസിയായ AGI റിപ്പോർട്ട് ചെയ്തിരുന്നു. മദറിന്റെ നാമകരണവുമായി ബന്ധപ്പെട്ട്,  ഇതുപോലെ അനവധി അഭ്യൂഹങ്ങൾ മാദ്ധ്യമങ്ങളിൽ വന്നിട്ടുണ്ട്. അപ്പോഴെല്ലാം,  വത്തിക്കാൻ ഈ അഭ്യൂഹങ്ങളെ നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യയിൽ, കൽക്കട്ടയിലെ ചേരിപ്രദേശങ്ങളിലെ പാവപ്പെട്ടവർക്ക്  സേവനം ചെയ്യാനായി,  ജീവിതം ഉഴിഞ്ഞുവെച്ച  മദർ തെരേസ സ്ഥാപിച്ച, 'മിഷനറിസ് ഓഫ് ചാരിറ്റി' ലോകത്തിന്റെ പല ഭാഗങ്ങളിലും ആ പ്രവർത്തനം തുടരുകയാണ്. വിശുദ്ധ നാമകരണ പ്രക്രിയയിൽ പ്രധാനമായ 'മദ്ധ്യസ്ഥതയിലൂടെയുള്ള അത്ഭുതങ്ങളുടെ വിശകലനം'  ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഈ വരുന്ന കരുണയുടെ വർഷത്തിൽ,  മദർ തെരേസയുടെ നാമകരണ ചടങ്ങ് നടക്കണമെന്ന്  ഫ്രാൻസിസ് മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചതായി,  Fr. കൈറ്റനോ റിസ്സി പറഞ്ഞു. വത്തിക്കാനിലെ Congregation  for  Saintsൽ പ്രവർത്തിക്കുകയാണ് Fr. റിസ്സി.

പാവങ്ങളോട് കരുണ കാണിച്ച മദർ തെരേസയുടെ നാമകരണം ഔദ്യോഗികമായി ഒന്നും തീരുമാനിച്ചിട്ടില്ലെങ്കിലും, മദറിന്റെ മദ്ധ്യസ്ഥതയിലൂടെയുള്ള അത്ഭുതങ്ങൾ ഔദ്യോകികമായി അംഗീകരിക്കപ്പെടുകയാണങ്കിൽ 2016 സെപ്റ്റംബർ 4ന് തന്നെ, നാമകരണം നടക്കാനുള്ള സാധ്യത,  വളരെയധികമാണെന്ന് വത്തിക്കാൻ  പ്രസ് ഡയറക്ടർ Fr. ഫെഡറിക്കോ  ലൊംബാർഡി അഭിപ്രായപ്പെട്ടു.

More Archives >>

Page 1 of 14